വാട്സ്ആപ്പ് ആൻഡ്രോയ്ഡ് ആപ്പ് അടിമുടി മാറും; പുതിയ ഡിസൈൻ ഇങ്ങനെ...
text_fieldsവാട്സ്ആപ്പ് തങ്ങളുടെ ആൻഡ്രോയ്ഡ് ആപ്പിൽ നിരനിരയായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോ കോളിലെ സ്ക്രീൻ ഷെയറിങ്ങും ചിത്രങ്ങൾ എച്ച്.ഡി ഫോർമാറ്റിൽ അയക്കാൻ കഴിയുന്ന ഫീച്ചറുമൊക്കെയാണ് അതിലെ ഏറ്റവും പുതിയ ഉദാഹരണങ്ങൾ. എന്നാൽ, അടുത്തതായി തങ്ങളുടെ ആൻഡ്രോയ്ഡ് ആപ്പിനെ അടിമുടി റീഡിസൈൻ ചെയ്യാൻ പോവുകയാണ് വാട്സ്ആപ്പ്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയക്കൽ പ്ലാറ്റ്‌ഫോം അതിന്റെ ആൻഡ്രോയിഡ് ആപ്പിനായി പുതിയ ബീറ്റ അപ്‌ഡേറ്റ് (പതിപ്പ് 2.23.18.18) പരീക്ഷിക്കുകയാണെന്ന് WABetaInfo യുടെ സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തുന്നു, അതിൽ നിലവിലുള്ള പച്ച നിറത്തിൽ നിന്ന് വ്യത്യസ്തമായി വെളുത്ത ടോപ്പ് ബാർ ഉൾപ്പെടുന്നു. മെറ്റീരിയൽ ഡിസൈൻ 3 അടിസ്ഥാനമാക്കിയാണ് നവീകരണം.
എന്നാൽ, ആപ്പിലെ പച്ച നിറം പൂർണ്ണമായും പോകുന്നില്ല; വാട്ട്‌സ്ആപ്പ് ലോഗോ (ഫോണ്ടിൽ ചെറിയ മാറ്റം വരും), 'ആർക്കൈവ് ഐക്കൺ,' 'ന്യൂ ചാറ്റ്' ഐക്കൺ എന്നിവയടക്കം പച്ച നിറത്തിലുള്ള ചില UI ഘടകങ്ങൾ നിലനിർത്തും. പുതിയ ഡിസൈനിൽ താഴെയുള്ള നാവിഗേഷൻ ബാറും കാണാൻ സാധിക്കും. ഇതുകൂടാതെ, ചാറ്റുകളുടെ മുകളിൽ All, Unread, Personal, ‘Business എന്നിങ്ങനെ ഫിൽട്ടർ ഓപ്ഷനുകളും കാണാൻ സാധിക്കും.
പ്ലാറ്റ്‌ഫോമുകളിലുടനീളം വാട്സ്ആപ്പ് ഡിസൈൻ ഏകീകരിക്കാനാണ് ആൻഡ്രോയ്ഡ് ആപ്പിലെ രൂപമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകാതെ, വാട്സ്ആപ്പിന്റെ വിൻഡോസ്, മാക് ഓഎസ് പതിപ്പുകളിലും ഇതേ രൂപമാറ്റം പ്രതീക്ഷിക്കാം. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള റീഡിസൈൻ വൈകാതെ എല്ലാവർക്കും ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.