ഒരു മാസം കൊണ്ട് വാട്സ്ആപ്പ് രാജ്യത്ത് നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ; ഇതാണ് കാരണം..!
text_fieldsമെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയക്കൽ ആപ്പായ വാട്ട്‌സ്ആപ്പ് 2023 നവംബറിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ. ആദ്യമായാണ് മെറ്റ ഒരു മാസം കൊണ്ട് രാജ്യത്ത് ഇത്രയും വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിക്കുന്നത്. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നടപടി.
സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രചരണം തുടങ്ങിയവക്കുപയോഗിച്ച അക്കൗണ്ടുകൾക്കാണ് വിലക്ക്. യൂസർമാരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകളും വാട്സ്ആപ്പിന്റെ കണ്ടെത്തലുകളുമൊക്കെ അടിസ്ഥാനമാക്കിയാണ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തുന്നത്.
നവംബർ 1 മുതൽ 30 വരെ കമ്പനി 71,96,000 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അതിൽ ഏകദേശം 19,54,000 എണ്ണം ഉപയോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് അതിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം നവംബറിൽ മറ്റൊരു റെക്കോർഡ് കൂടി കുറിച്ചിട്ടുണ്ട്. 8,841 പരാതി റിപ്പോർട്ടുകളാണ് ആ മാസം മാത്രം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.