ഡ്രൈവിങ് ലൈസൻസും ആർ.സിയും പാൻകാർഡും ഇനി വാട്സ്ആപ്പിലൂടെ ഈസിയായി ഡൗൺലോഡ് ചെയ്യാം
text_fieldsമെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ ആപ്പായ വാട്‌സ്ആപ്പ് വഴി ഇനി ഡ്രൈവിങ് ലൈസൻസും പാൻകാർഡും എളുപ്പം ഡൗൺലോഡ് ചെയ്യാം. വാട്സ്ആപ്പിൽ MyGov bot ഉപയോഗിച്ച് ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. രേഖകൾ സുരക്ഷിതമായി ഓൺലൈനിൽ സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഡിജിലോക്കർ. ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ ഈ സേവനം ഉപയോഗിച്ചിവരുന്നുണ്ട്.
വാട്സ്ആപ്പിൽ 9013151515 എന്ന നമ്പർ സേവ് ചെയ്താൽ MyGov bot കാണാൻ കഴിയും. തുടർന്ന് ആധാർ ഉപയോഗിച്ച് ഒറ്റത്തവണ അംഗീകരിക്കൽ പ്രക്രിയ പൂർത്തിയാക്കിയാൽ രേഖകൾ ഡൗൺലോഡ് ചെയ്യാം.
പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ കൂടാതെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസ് പോളിസിയും വാഹന രജിസ്ട്രേഷൻ രേഖകളും പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക് ലിസ്റ്റുകളും ഇത്തരത്തിൽ വാട്സ്ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം.
9013151515 എന്ന നമ്പറിലേക്ക് 'Hi' സന്ദേശയമച്ചുകൊണ്ടാണ് തുടക്കമിടേണ്ടത്. തുടർന്ന് ഡിജിലോക്കർ വിശദാംശങ്ങളും ആധാർ കാർഡ് നമ്പറും ചോദിക്കും അവ നൽകണം. ശേഷം ഒടിപിയുടെ അടിസ്ഥാനത്തിലാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.