വാട്സ്ആപ്പിന് 1,948 കോടി രൂപ പിഴയിട്ട് അയർലൻഡ്
text_fieldsഡബ്ലിൻ: മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് റെക്കോർഡ് തുക പിഴയിട്ട് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ. സ്വകാര്യതാ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഫേസ്ബുക്കിന് കീഴിലുള്ള ഇൻസ്റ്റൻറ് സന്ദേശമയക്കൽ ആപ്പിന് 225 മില്യൺ യൂറോ (1,948 കോടി രൂപയിലധികം) പിഴ ചുമത്തിയത്. വാട്ട്സ്ആപ്പിെൻറ സുതാര്യതയെ കുറിച്ചുള്ള അയർലൻഡിെൻറ അന്വേഷണത്തെ തുടർന്നാണ് പിഴ ചുമത്തിയത്. യൂസർമാരുടെ വ്യക്തിഗത ഡാറ്റ മറ്റ് ഫേസ്ബുക്ക് കമ്പനികളുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
യൂറോപ്യൻ യൂണിയനുള്ളിലെ ഫേസ്ബുക്കിെൻറ മുൻനിര ഡാറ്റാ പ്രൈവസി റെഗുലേറ്ററായ അയർലൻഡിലെ ഡാറ്റാ പ്രൈവസി കമ്മീഷണർ (ഡി.പി.സി) സുതാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ 2018ൽ കൊണ്ടുവന്ന ഡാറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചും വാട്സ്ആപ്പിനോട് ചോദ്യമുന്നയിച്ചു. "വാട്ട്‌സ്ആപ്പും മറ്റ് ഫേസ്ബുക്ക് കമ്പനികളും തമ്മിൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ഡാറ്റ സബ്ജറ്റുകൾക്ക് നൽകിയ വിവരങ്ങളും അതിൽ ഉൾപ്പെടുന്നു," - ഐറിഷ് റെഗുലേറ്റർ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, തങ്ങൾക്കെതിരെ അത്രയും വലിയ പിഴ ചുമത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനെതിരെ അപ്പീലിന് പോകുമെന്നും വാട്‌സ്ആപ്പ് വക്താവ് പ്രതികരിച്ചു. "സുരക്ഷിതവും സ്വകാര്യവുമായ സേവനം നൽകാൻ വാട്‌സ്ആപ്പ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ നൽകുന്ന വിവരങ്ങൾ സുതാര്യവും സമഗ്രവുമാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്, അത് തുടരുമെന്നും വക്താവ് പറഞ്ഞു.
അതേസമയം, ജൂലൈയിൽ ലക്സംബർഗ് സ്വകാര്യതാ ഏജൻസി ആമസോണിന് ചുമത്തിയ 886.6 മില്യൺ ഡോളർ പിഴയേക്കാൾ വളരെ കുറവാണ് ഐറിഷ് അധികൃതർ ഗൂഗ്ളിന് ഇൗടാക്കിയ പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.