Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പെഗസസിനെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കായി ഉപയോഗിക്കുന്നു; വാട്​സ്​ആപ്പ്​ തലവൻ
cancel
Homechevron_rightTECHchevron_rightTech Newschevron_right'പെഗസസിനെ ഭയാനകമായ...

'പെഗസസിനെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കായി ഉപയോഗിക്കുന്നു'; വാട്​സ്​ആപ്പ്​ തലവൻ

text_fields
bookmark_border

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ചാ​ര​പ്പ​ണി ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന ഇ​സ്രാ​യേ​ലി ചാ​ര വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒയുടെ പെഗസസ്‌ എന്ന ചാര സോഫ്റ്റ്‌വെയറാണ്​ ഇപ്പോൾ രാജ്യത്ത്​ ചർച്ചാവിഷയം. പെഗാസസ്​ ഉപയോഗിച്ച്​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ൺ ഇ​സ്രാ​യേ​ൽ ക​മ്പ​നി​ ചോ​ർ​ത്തി​യെന്നാണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 'ദ ​വ​യ​ർ' വാ​ർ​ത്ത​ പോ​ർ​ട്ട​ലാണ്​ ഞെട്ടിക്കുന്ന റിപ്പോർട്ട്​ പുറത്തുവിട്ടത്​.

സംഭവത്തിന്​ പിന്നാലെ വാട്​സ്​ആപ്പ്​ തലവനായ വിൽ കാത്​കാർട്ട്​ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്​. ''എ​ൻ.​എ​സ്.​ഒയുടെ അപകടകാരിയായ സ്​പൈവെയർ ലോകമെമ്പാടും ഭയാനകമായ രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കായി ഉപയോഗിച്ചുവരികയാണ്​, അത് അവസാനിപ്പിക്കണം." -അദ്ദേഹം ട്വീറ്റ്​ ചെയ്​തു. എ​ൻ.​എ​സ്.​ഒ ഗ്രൂപ്പിന്​ തടയിടാനും അവർക്കെതിരെ നടപടിയെടുക്കാനും കൂടുതൽ കമ്പനികളും സർക്കാരുകളും മുന്നോട്ട്​ വരേണ്ടതുണ്ടെന്നും' -കാത്​കാർട്ട്​ കൂട്ടിച്ചേർത്തു.

വാട്സാപ്, ജിമെയിൽ, വൈബർ, ഫെയ്സ്ബുക്, സ്കൈപ്പ് തുടങ്ങി ​െഎമെസ്സേജിൽ അടക്കമുള്ള ചാറ്റുകൾ ഉൾപ്പെടെ ഒരു ഉപകരണത്തിലേക്ക് അയച്ചതും അതിൽ നിന്നുമുള്ള ചാറ്റുകളും തടസ്സപ്പെടുത്തൽ, ഫോണിന് സമീപമുള്ള പ്രവർത്തനം റെക്കോർഡ്​ ചെയ്യാനായി ഫോണി​െൻറ ക്യാമറയും മൈക്രോഫോണും വിദൂരമായി ഓണാക്കൽ, ലക്ഷ്യമിടുന്ന വ്യക്​തിയുടെ ലൊക്കേഷനും ചലനങ്ങളും ട്രാക്ക്​ ചെയ്യാനായി ജിപിഎസ് പ്രവർത്തനങ്ങൾ ചോർത്തി ഉപയോഗിക്കൽ തുടങ്ങി അതിസുരക്ഷിതമെന്ന്​ നാം കരുതുന്ന പലതും പെഗസസിന്​ എളുപ്പം ചെയ്യാൻ കഴിയും.

ഇന്ത്യയിൽ 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മൂ​ന്ന്​​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ൻ, മോ​ദി സ​ർ​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ എ​ന്നി​വ​ർ ഇൗ ഇസ്രായേലി സോഫ്​റ്റ്​വെയറി​െൻറ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ 'ദ ​വ​യ​ർ' പുറത്തുവിട്ടിരിക്കുന്നത്​.

പെഗസസ്​ എന്ന ക്ഷുദ്രവെയർ എങ്ങനെ ഫോണിൽ കടന്നുകൂടുന്നു...?

ഫോണിൽ സുഹൃത്തുക്കളും മറ്റുമയക്കുന്ന എല്ലാ ലിങ്കുകളും മറ്റൊന്നും ആലോചിക്കാതെ തുറന്നുനോക്കുന്നവരായിരിക്കും പലരും. ഫ്ലിപ്​കാർട്ട്​, ആമസോൺ പോലുള്ള ഷോപ്പിങ്​ ആപ്പുകളുടെ ഫെസ്റ്റിവൽ വിൽപ്പനകളുടെയും സമ്മാനങ്ങളുടെയും ലിങ്കുകൾ ലഭിക്കാത്ത വാട്​സ്​ആപ്പ്​ യൂസർമാർ കുറവായിരിക്കും. ഇത്തരം ലിങ്കുകളെ വെറും സ്​പാമിങ്​ ലിങ്കുകളായി പലരും അവഗണിക്കാറുണ്ട്​. ​

പെഗസസ്​ എന്ന മാൽവെയറിനെ ഇസ്രായേലി കമ്പനിയായ എൻ.എസ്​.ഒ ടാർഗറ്റി​െൻറ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത്​ സ്പിയർ ഫിഷിങ്​ അല്ലെങ്കിൽ സോഷ്യൽ എൻജിനീയറിങ് പോലുള്ള വൈറസ് അടങ്ങിയ ലിങ്കുകൾ അയച്ചുകൊണ്ടുകൂടിയാണ്​. അതുപോലെ വാട്​സ്​ആപ്പ്​ പോലുള്ള മെസ്സേജിങ്​ ആപ്പുകളുടെ പിഴവ്​ ഉപയോഗപ്പെടുത്തിയും പെഗാസസിനെ ഫോണുകളിൽ നുഴഞ്ഞുകയറ്റിക്കും. ഫോണിൽ കയറിക്കൂടിയാൽ പിന്നെ എല്ലാ ചാറ്റുകളും കോൾ വിവരങ്ങളും ലൊക്കേഷനുകളുമടക്കം സർവ്വ വിവരങ്ങളും ഹാക്കർമാരുടെ കൈയ്യിലെത്തും. ആൻഡ്രോയ്​ഡിന്​ മാത്രമല്ല പെഗാസസ്​ ഭീഷണിയുള്ളത്​, ഐഫോണുകളിലേക്ക്​ കടന്നും ഡാറ്റ ചോർത്താനുള്ള വിദ്യ എൻ.എസ്​.ഒ സ്വായത്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelWhatsAppPegasusNSOhuman rights abuses
News Summary - WhatsApp Head warns about Pegasus that is used for horrible human rights abuses around the world
Next Story