വാട്സ്ആപ് ഇന്ത്യ തലവൻ രാജിവെച്ചു; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയും സ്ഥാനമൊഴിഞ്ഞു
text_fieldsന്യൂഡൽഹി: വാട്സ്ആപ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജിവെച്ചു. കമ്പനിയുടെ ഉടമസ്ഥരായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്. മെറ്റ ഇന്ത്യ തലവൻ അജിത് മോഹനും നേരത്തെ രാജിവെച്ചിരുന്നു.
പുതിയ അവസരം തേടുന്നതിനാണ് രാജീവ് അഗർവാൾ രാജിവെച്ചതെന്ന് മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഭിജിത് ബോസിന്റെ സേവനങ്ങൾക്ക് വാട്സാപ്പ് തലവൻ വിൽ കാത്കാർട്ട് നന്ദി പറഞ്ഞു.
പുതിയ സർവീസുകൾ തുടങ്ങാൻ അദ്ദേഹത്തിന്റെ സേവനം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഒരുപാട് ആളുകൾക്കും വ്യവസായ സംരംഭങ്ങൾക്കും വാട്സ്ആപ്പിന്റെ സേവനം ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവാനന്ദ് തൂക്കറാലിനെ മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി തലവനായും നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.