പുതിയ 'ഫ്ലാഷ് കോൾ' വെരിഫിക്കേഷൻ ഫീച്ചറുമായി വാട്സ്ആപ്പ്; ഐ.ഒ.എസ് യൂസർമാർക്ക് ലഭിക്കില്ല
text_fieldsപുതിയ പ്രൈവസി പോളിസി കാരണം രാജ്യത്തെ നിലനിൽപ്പ് പ്രതിസന്ധിയിലാണെങ്കിലും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ്, സ്വന്തം അപ്ലിക്കേഷനിൽ പുതുപുത്തൻ സവിശേഷതകൾ ചേർക്കുന്നത് തുടരുകയാണ്. ഇൗയിടെയാണ് ഫേസ്ബുക്ക് സി.ഇ.ഒ വാട്സ്ആപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ വരുന്നതായുള്ള സൂചന നൽകിയത്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് അക്കൗണ്ടുകൾ വെരിഫൈ ചെയ്യാനായി വാട്സ്ആപ്പ് പുതിയ മാർഗം പരീക്ഷിക്കാനൊരുങ്ങുകയാണ്.
ഫ്ലാഷ് കോൾ വെരിഫിക്കേഷൻ
പുതിയ സ്മാർട്ട്‌ഫോൺ വാങ്ങിയാൽ അതിൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിക്കുേമ്പാൾ, യൂസറുടെ ഐഡൻറിറ്റി പരിശോധിച്ച് ഉറപ്പുവരുത്താനായി വാട്ട്‌സ്ആപ്പ് ഒരു ഒ.ടി.പി (വൺ ടൈം പാസ്‌വേഡ്) ചോദിക്കാറുണ്ടെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിനുള്ളിൽ "ഫ്ലാഷ് കോളുകൾ" എന്ന് വിളിക്കുന്ന ഒരു പുതിയ സവിശേഷത കണ്ടെത്തിയിരിക്കുകയാണ്. ഫോൺ കോളുകൾ ഉപയോഗിച്ച് നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള ഓപ്ഷൻ അത് നൽകുന്നു.
ബീറ്റാ വേർഷനിൽ ഫ്ലാഷ് കോൾ ഫീച്ചർ കണ്ടെത്തിയതായി വാട്സാപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ പുറത്തുവിടുന്ന വാബീറ്റഇൻഫോ (WABetaInfo) ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫ്ലാഷ് കോൾ പ്രവർത്തന രീതി
നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഏറ്റവും വേഗത്തിൽ വെരിഫൈ ചെയ്യുന്നതിനുള്ള മാർഗമാണ് ഫ്ലാഷ് കോൾ ഫീച്ചർ. യൂസർമാർ തങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗ്-ഇൻ ചെയ്ത് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, അപ്ലിക്കേഷൻ അവരുടെ നമ്പറിലേക്ക് വിളിക്കുകയും ഒന്നോ രണ്ടോ തവണ റിങ് ചെയ്തതിന് ശേഷം അത് യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും ചെയ്യും.
അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതായുള്ള ആറക്ക ഒ.ടി.പി വരുന്ന നമ്പറും കോൾ ലോഗിൽ അവസാനം വന്ന കോളിെൻറ നമ്പറും തമ്മിൽ മാച്ച് ചെയ്ത് വാട്സ്ആപ്പ് അക്കൗണ്ട് വെരിഫൈ ചെയ്യുകയും ലോഗ്-ഇൻ ആവാൻ അനുമതി നൽകുകയും ചെയ്യും.
അതേസമയം, ഫ്ലാഷ് കോൾ ഫീച്ചർ പ്രവർത്തനക്ഷമമാവാനായി വാട്സ്ആപ്പിന് യൂസർമാർ കോൾ ലോഗ്സിലേക്ക് പ്രവേശിക്കാനുള്ള അനുമതി നൽകേണ്ടിവരും. അതായത്, വാട്സ്ആപ്പിന് നിങ്ങളുടെ ഡിവൈസിൽ നിന്നും കോൾ ചെയ്യാനും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള അനുവാദം നൽകണം. അതേസമയം, െഎ.ഒ.എസ് ഉപയോക്താക്കൾക്ക് ഇൗ സേവനം ലഭ്യമാകില്ല. കാരണം, കോൾ ഹിസ്റ്ററിയിലേക്ക് പ്രവേശിക്കാനുള്ള പബ്ലിക് എ.പി.െഎ ആപ്പിളിനില്ല. ആൻഡ്രോയ്ഡ് യൂസർമാർക്ക് ഇൗ ഫീച്ചർ വൈകാതെ തന്നെ കമ്പനി ലഭ്യമാക്കിത്തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.