Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightആപ്പിൽ സുപ്രധാന...

ആപ്പിൽ സുപ്രധാന ഫീച്ചറുമായി വാട്​സ്​ആപ്പ്​; വൈകാതെ തന്നെ യൂസർമാരിലേക്കെത്തും

text_fields
bookmark_border
ആപ്പിൽ സുപ്രധാന ഫീച്ചറുമായി വാട്​സ്​ആപ്പ്​; വൈകാതെ തന്നെ യൂസർമാരിലേക്കെത്തും
cancel

കഴിഞ്ഞ വർഷം നവംബറിലായിരുന്നു വാട്​സ്​ആപ്പ്​ 'ഡിസപ്പിയറിങ്​ മെസ്സേജ്​' ഫീച്ചർ അവതരിപ്പിച്ചത്​. ഗ്രൂപ്പ്​ ചാറ്റുകളിലോ, പേഴ്​സണൽ ചാറ്റുകളിലോ ഡിസപ്പിയറിങ് മോഡ്​ ഒാണാക്കി വെച്ചാൽ, ഏഴ്​ ദിവസങ്ങൾ കൊണ്ട്​ യൂസർമാർ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും താനെ അപ്രത്യക്ഷമാകുമെന്നതായിരുന്നു അതി​െൻറ സവിശേഷത.

ഇൗ വർഷം വാട്​സ്​ആപ്പ്​ 'ഡിസപ്പിയറിങ്​ മെസ്സേജ്​' ഫീച്ചറിൽ ചെറിയൊരു മാറ്റം വരുത്താൻ പോകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വയം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾക്ക്​ നേരത്തെ കമ്പനി നിശ്ചയിച്ച ഏഴ്​ ദിവസങ്ങളെന്ന കാലാവധിക്കൊപ്പം 24 മണിക്കൂറെന്ന അധിക ഒാപ്​ഷനും നൽകുമെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്​. എന്നാൽ, 24 മണിക്കൂർ, ഏഴ്​ ദിവസങ്ങൾ എന്നിവക്കൊപ്പം '90 ദിവസ'മെന്ന കാലാവധി കൂടി വാട്​സ്​ആപ്പ് ഇതേ ഫീച്ചറിൽ ചേർക്കാൻ പോവുകയാണെന്നാണ്​ WABetaInfo സൂചന നൽകുന്നത്​.

സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നതിന് ഉപയോക്താക്കൾക്ക് ഒന്നിലധികം സമയ പരിധി ഓപ്ഷനുകൾ ലഭിക്കും-24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 90 ദിവസം. ചുവടെയുള്ള സ്ക്രീൻഷോട്ടിലെ 'ഡിസപ്പിയറിങ്​ മെസ്സേജസ്​ ക്രമീകരണ പേജി'​െൻറ പ്രിവ്യൂ നിങ്ങൾക്ക് പരിശോധിക്കാം.


എന്തായാലും പുതിയ സമയ പരിധി ഓപ്ഷനുകൾ നിലവിൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ്​ WABetaInfo റിപ്പോർട്ട് ചെയ്യുന്നത്​. എങ്കിലും വരും ആഴ്ചകളിൽ പുതിയ പബ്ലിക്​ അപ്‌ഡേറ്റ് വഴി ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp FeatureWhatsApp
News Summary - WhatsApp Is Testing a New Option for Its Disappearing Messages Feature
Next Story