Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വയം മാഞ്ഞുപോകുന്ന ചിത്രങ്ങൾ; പുതിയ കിടിലൻ ഫീച്ചറുമായി വാട്​സ്​ആപ്പ്​
cancel
Homechevron_rightTECHchevron_rightTech Newschevron_right'സ്വയം മാഞ്ഞുപോകുന്ന...

'സ്വയം മാഞ്ഞുപോകുന്ന ചിത്രങ്ങൾ'; പുതിയ കിടിലൻ ഫീച്ചറുമായി വാട്​സ്​ആപ്പ്​

text_fields
bookmark_border

പുതിയ സ്വകാര്യതാ നയ പരിഷ്​കാരവുമായി മുന്നോട്ട്​ പോകുമെന്ന നിലപാട്​ തുടരുന്ന വാട്​സ്​ആപ്പ്,​ യൂസർമാരെ പിടിച്ചുനിർത്താനായി പുതിയ സുരക്ഷാ ഫീച്ചറുകളുമായി എത്തുകയാണ്​. സമീപ കാലത്തായിരുന്നു ഒരു അപ്​ഡേറ്റിലൂടെ വാട്​സ്​ആപ്പിൽ സ്വയം നശിച്ചുപോകുന്ന സ​ന്ദേശങ്ങൾ ഉൾപ്പെടുത്തിയത്​. അതിലൂടെ ഗ്രൂപ്പുകളിലും സ്വകാര്യ ചാറ്റുകളിലും സന്ദേശങ്ങൾക്ക്​ സെൽഫ്​-ഡിസ്​ട്രക്​ടിങ്​ സംവിധാനം ഉപയോഗിക്കാൻ യൂസർമാർക്ക്​ സാധിക്കുമായിരുന്നു.

എന്നാൽ, വാട്​സ്​ആപ്പ്​ വൈകാതെ തന്നെ ഫോ​ട്ടോകൾക്കും അതേ ഫീച്ചർ നൽകാൻ പോവുകയാണ്​. WABetaInfo പുറത്തുവിട്ട റിപ്പോർട്ടിൽ 'സെൽഫ്​-ഡിസ്​ട്രക്​ടിങ്​ ഫോ​ട്ടോസ്'​ ഫീച്ചർ നിലവിൽ കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. അതിന്‍റെ സ്​ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്​.

സ്വയം മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പോലെ തന്നെയായിരിക്കും അതും പ്രവർത്തിക്കുക. യൂസർമാർക്ക്​ ഒരു ടൈമർ വെച്ചുകൊണ്ട്​ ഫോ​ട്ടോകൾ അയക്കാൻ കഴിയും. ആ സമയം കഴിയുന്നതോടെ അവ താനെ ചാറ്റ്​ വിൻഡോയിൽ നിന്ന്​ അപ്രത്യക്ഷമാകും. മാത്രമല്ല, അങ്ങ​നെ അയക്കുന്ന ചിത്രങ്ങൾ കോപി ചെയ്യാനോ, സേവ്​ ചെയ്യാനോ സാധിക്കില്ല. എന്നാൽ, മാഞ്ഞുപോകുന്നതിന്​ മുമ്പ്​ അതിന്‍റെ സ്​ക്രീൻഷോട്ട്​ എടുത്തുവെക്കാവുന്നതാണ്​.


ആർക്കെങ്കിലും ചിത്രങ്ങൾ അയക്കുന്നതിന്​ മുമ്പ്​ സെൽഫ്​-ഡിസ്​ട്രക്​ട്​ ഫീച്ചർ എനബ്​ൾ ചെയ്യുകയാണെങ്കിൽ "This media will disappear, once you leave this chat." എന്ന ഒരു സന്ദേശം വാട്​സ്​ആപ്പ്​ കാണിച്ചുതരും. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി പുറത്തുവി​േട്ടക്കും. ഈയടുത്ത്​ തന്നെ ആൻഡ്രോയ്​ഡ്​-ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ പുതിയ ഫീച്ചറെത്തുമെന്നും WABetaInfo അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsappSelf Destructing Photos
News Summary - Whatsapp Is Working on a Self-Destructing Photos Feature
Next Story