വാട്സ്ആപ്പിൽ 'മെസ്സേജ് യുവർസെൽഫ്' ഫീച്ചർ എത്തി
text_fieldsഅങ്ങനെ വാട്സ്ആപ്പിൽ 'മെസ്സേജ് യുവർസെൽഫ്' ഫീച്ചർ എത്തി. നിങ്ങൾക്ക് നിങ്ങളുടെ നമ്പറിലേക്ക് തന്നെ സന്ദേശമയക്കാനുള്ള ഓപ്ഷനാണ് ഇതിലൂടെ ലഭിക്കുന്നത്. എന്തിനാണ് അങ്ങനെയൊരു ഫീച്ചർ എന്നാലോചിച്ച് തലചൊറിയാൻ വരട്ടെ.
വാട്സ്ആപ്പ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ആപ്പാണ്. ചാറ്റിങ്ങിനും കോളിങ്ങിനും പുറമേ, മറ്റ് പല കാര്യങ്ങൾക്ക് വേണ്ടിയും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ട്. ഉദാഹരണത്തിന് ഷോപ്പിങ് ലിസ്റ്റ് അടക്കം മറന്നുപോയേക്കാവുന്ന കാര്യങ്ങൾ കുറിച്ചിടാൻ, കണക്കുകൾ സൂക്ഷിക്കാൻ, പ്രധാനപ്പെട്ട ചിത്രങ്ങളും വിഡിയോകളും സേവ് ചെയ്ത് വെക്കാൻ etc.....
ഇത്തരം കാര്യങ്ങൾക്കായി പൊതുവേ വാട്സ്ആപ്പ് യൂസർമാർ ഗ്രൂപ്പുകൾ നിർമിക്കാറാണ് പതിവ്. മറ്റാരെയെങ്കിലും മെംബേഴ്‌സ് ആക്കി ഗ്രൂപ്പ് നിർമിച്ചതിന് ശേഷം അവരെ റിമൂവ് ചെയ്തുള്ള ആ വളഞ്ഞ വഴിക്ക് ഇനി പോകണ്ട. പകരം നിങ്ങൾക്കായി വാട്സ്ആപ്പ് 'മെസ്സേജ് യുവർസെൽഫ്' കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ബീറ്റ ടെസ്റ്റർമാർക്ക് മാത്രമായിട്ടായിരുന്നു ഈ ഫീച്ചർ. എന്നാലിപ്പോൾ അപ്ഡേറ്റിലൂടെ എല്ലാവർക്കും നൽകിത്തുടങ്ങിയിട്ടുണ്ട്.
എങ്ങനെ നിങ്ങൾക്ക് തന്നെ സന്ദേശമയക്കാം..?
വാട്സ്ആപ്പ് തുറന്ന്, ഏറ്റവും താഴെ വലതുവശത്തായി കാണുന്ന 'ന്യൂ ചാറ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്താൽ, കോൺടാക്ട് ലിസ്റ്റ് പ്രത്യക്ഷപ്പെടും. ലിസ്റ്റിന്റെ ഏറ്റവും മുകളിലായി 'Me (you)' എന്ന പേരിൽ ഒരു ചാറ്റ് കാണാൻ സാധിക്കും. അതിന് താഴെ മെസ്സേജ് യുവർസെൽഫ് ('Message Yourself') എന്നും കാണാം. അതിൽ ക്ലിക്ക് ചെയ്ത് സന്ദേശമയച്ച് തുടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.