Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സ്​ ആപ്പി​‍െൻറ...

വാട്​സ്​ ആപ്പി​‍െൻറ സ്വകാര്യതാനയം പരിശോധിച്ചുവരുകയാണെന്ന്​ കേന്ദ്രം

text_fields
bookmark_border
വാട്​സ്​ ആപ്പി​‍െൻറ സ്വകാര്യതാനയം പരിശോധിച്ചുവരുകയാണെന്ന്​ കേന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: വാ​ട്​​സ്​ ആ​പ്പി​‍െൻറ പു​തി​യ സ്വ​കാ​ര്യ​താ​ന​യം ഉ​ന്ന​ത​ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ത​ൽ​സ്ഥി​തി സം​ബ​ന്ധി​ച്ച്​ മൂ​ന്നാ​ഴ്​​ച​ക്ക​കം റി​പ്പോ​ർ​ട്ട്​​ സ​മ​ർ​പ്പി​ക്കാ​മെ​ന്നും കേ​ന്ദ്രം ഡ​ൽ​ഹി ഹൈ​േ​കാ​ട​തി​യെ അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഫേ​​സ്​​ബു​ക്കി​നോ മൂ​ന്നാം ക​ക്ഷി​​ക്കോ പ​ങ്കു​വെ​ക്കാ​ൻ വാ​ട്​​സ്​ ആ​പ്പി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന സ്വ​കാ​ര്യ​ത ന​യ​ത്തി​നെ​തി​രെ അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ഹൈ​കോ​ട​തി കേ​ന്ദ്ര​ത്തി​‍െൻറ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ക​ത്ത്​ ല​ഭി​ച്ചു​വെ​ന്നും ത​ങ്ങ​ളു​ടെ നി​ല​പാ​ട്​ അ​റി​യി​ക്കു​മെ​ന്നും വാ​ട്​​സ്​ ആ​പ്​ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

വാ​ട്​​സ്​ ആ​പ്​ വേ​ണ്ടെ​ന്നു​വെ​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ മൂ​ന്നാ​മ​തൊ​രു ക​ക്ഷി​ക്ക്​ കൈ​മാ​റു​ന്ന​ത്​ ത​ട​യാ​ൻ ഉ​പ​യോ​ക്താ​വി​ന്​ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ്​ പു​തി​യ​ന​യം. ഇ​തി​നെ​തി​രെ​യാ​ണ്​ ഹ​ര​ജി. വാ​ട്​​സ്​ ആ​പ്​ യൂ​റോ​പ്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളേ​യും ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളേ​യും വ്യ​ത്യ​സ്ഥ​മാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ നേ​ര​ത്തെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - whatsapp new policy being examined says government
Next Story