വോയിസ് മെസ്സേജിൽ കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsവോയ്‌സ് സന്ദേശങ്ങൾക്കായി നിരവധി മികച്ച സവിശേഷതകളാണ് വാട്ട്‌സ്ആപ്പ് സമീപകാലത്തായി കൊണ്ടുവന്നത്. പുതിയ പ്ലേബാക്ക് നിയന്ത്രണ സവിശേഷതകൾ അതിൽ എടുത്തുപറയേണ്ടതാണ്. എന്നാൽ, വോയിസ് മെസ്സേജകളിൽ ഉപയോക്താക്കൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഫീച്ചർ കൂടി ചേർത്തിരിക്കുകയാണ് വാട്സ്ആപ്പ്.
അയയ്‌ക്കുന്നതിന് മുമ്പ് യൂസർമാരെ വോയ്‌സ് സന്ദേശങ്ങളുടെ പ്രിവ്യൂ കേൾക്കാൻ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. പുതിയ പ്രിവ്യൂ ഫീച്ചർ ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. ഒരു വോയ്‌സ് സന്ദേശം തെറ്റായി റെക്കോർഡുചെയ്യുന്നതിെൻറയും അത് ശരിയാക്കുന്നതിന് മുമ്പ് ഒന്നിലധികം തവണ വീണ്ടും റെക്കോർഡുചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്ന ഒരു രസകരമായ ആനിമേറ്റഡ് വീഡിയോയും ട്വീറ്റിൽ വാട്സ്ആപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
They're not mistakes, they're rehearsals. Now you can preview your voice messages before you hit send. pic.twitter.com/ohnEVrGTvD
— WhatsApp (@WhatsApp) December 14, 2021
പുതിയ 'പ്രിവ്യൂ ഫീച്ചർ' എങ്ങനെ ഉപയോഗിക്കാം...?
- വാട്സ്ആപ്പിൽ വോയിസ് സന്ദേശങ്ങൾ 'ഹാൻഡ്സ് ഫ്രീ' മോഡിൽ റെക്കോർഡ് ചെയ്യുേമ്പാൾ മാത്രമാണ് പുതിയ 'പ്രിവ്യൂ' ഫീച്ചർ ഉപയോഗിക്കാൻ കഴിയുക. 'മൈക്ക് ഐക്കണി'ൽ ക്ലിക്ക് ചെയ്ത് വിരലുകൾ മുകളിലേക്ക് സ്ലൈഡ് ചെയ്താൽ 'ഹാൻഡ്സ് ഫ്രീ' മോഡിലേക്ക് പോകാം. (മൈക്ക് ഐക്കൺ ഹോൾഡ് ചെയ്ത് പിടിക്കാതെ ശബ്ദം റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്ന സവിശേഷതയാണിത്)
- ശബ്ദം റെക്കോർഡ് ചെയ്യാൻ തുടങ്ങുേമ്പാൾ തന്നെ ഒരു ചുവന്ന 'സ്റ്റോപ് ബട്ടൺ' കാണാൻ സാധിക്കും. അതിൽ ടാപ് ചെയ്താൽ, റെക്കോർഡിങ് നിർത്തുകയും അതുവരെയുള്ള വോയിസ് കേൾക്കാനുള്ള പ്ലേ ബട്ടൺ ദൃശ്യമാവുകയും ചെയ്യും. അത് കേട്ടതിന് ശേഷം ശബ്ദം സെൻറ് ചെയ്യാനും ആവശ്യമെങ്കിൽ ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനുമുണ്ട്..
- നിലവിൽ എല്ലാ വാട്സ്ആപ്പ് യൂസർമാരിലേക്കും ഈ സവിശേഷത എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് ഇത് പരീക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.