51 രൂപവെച്ച് അഞ്ച് തവണ ക്യാഷ്ബാക്ക്; ഡിജിറ്റൽ പേയ്മെൻറ് രംഗത്ത് കാലുറപ്പിക്കാൻ വാട്സ്ആപ്പ്
text_fieldsഫോൺപേ, ഗൂഗിൾപേ, പേടിഎം തുടങ്ങിയ ആപ്പുകൾ വാഴുന്ന ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെൻറ് രംഗത്ത് സ്ഥാനമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പ്. ഏറെ പ്രതീക്ഷയോടെ ഇന്ത്യയിൽ അവതരിപ്പിച്ച 'വാട്സ്ആപ്പ് പേ' സേവനം പരാജയത്തിെൻറ വക്കിലെത്തിയതോടെ കമ്പനി യുപിഐ പേയ്‌മെൻറുകൾക്ക് ക്യാഷ്ബാക്ക് ഓഫർ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്കായി 51 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുകളാണ് കമ്പനി ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.21.20.3-ലാണ് ക്യാഷ്ബാക്ക് ഓപ്ഷൻ കണ്ടെത്തിയത്. ബിസിനസ് ഇൻസൈഡറാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യത്യസ്‌ത കോൺടാക്‌റ്റുകളിലേക്ക് വാട്സ്ആപ്പ് പേയിലൂടെ പണം അയക്കുമ്പോൾ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാൻ വാട്സ്ആപ്പ് നിങ്ങളെ അനുവദിക്കും. യൂസർമാർക്ക് ഇത് അഞ്ച് തവണ ക്ലെയിം ചെയ്യാം, മിനിമം തുക ആവശ്യകതകളൊന്നുമില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ കോൺടാക്ടിലുള്ള അഞ്ച് പേർക്ക് ഒരു രൂപ വെച്ച് അയച്ച്, 255 രൂപ വരെ ക്യാഷ്ബാക്ക് സ്വന്തമാക്കാം. അവരാരും ഒരു രൂപ തിരിച്ചയച്ചില്ലെങ്കിൽ പോലും 250 രൂപ നിങ്ങളുടെ അക്കൗണ്ടിൽ കിടക്കും.
നിലവിൽ വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവരിൽ ചിലർക്ക് മാത്രമാണ് ക്യാഷ്ബാക്ക് പ്രോഗ്രാം ലഭ്യമായിട്ടുള്ളത്. വരും ആഴ്ച്ചകളിൽ എല്ലാ യൂസർമാർക്കും സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെൻറ് രംഗത്ത് കാലുറപ്പിക്കാനുള്ള 'മെറ്റ'യുടെ അവസാനത്തെ അടവാണിത് എന്ന് പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.