ഒടുവിൽ വാട്സ്ആപ്പിലും 'ഷോപ്പിങ് ബട്ടൺ'; ഇനി വാട്സ്ആപ്പ് ബിസിനസിെൻറ കാലമോ..?
text_fieldsതങ്ങളുടെ പ്ലാറ്റ്ഫോമിൽ ഷോപ്പിങ് കൂടുതൽ എളുപ്പമാക്കാനായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ബിസിനസ് അക്കൗണ്ട് ഉപയോഗിക്കുന്നവർ അവരുടെ ഉത്പന്നങ്ങൾ ആപ്പിൽ ലിസ്റ്റ് ചെയ്താൽ ആവശ്യക്കാർക്ക് ഒറ്റ ക്ലിക്കിൽ കാണാനായി പുതിയ ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ചാറ്റ് സ്ക്രീനിലുള്ള വോയിസ് കാൾ ബട്ടൺ മാറ്റി അവിടെയാണ് ഷോപ്പിങ് ബട്ടൺ സ്ഥാപിച്ചിരിക്കുന്നത്.
ആപ്പിൽ വരാൻ പോകുന്ന പുതിയ അപ്ഡേറ്റിനെ കുറിച്ച് വാട്സ്ആപ്പ് സൂചന നൽകിയത് കഴിഞ്ഞമാസമായിരുന്നു. ഇൗ വർഷാവസാനത്തോടെ ലോകത്തുള്ള എല്ലാ യൂസർമാർക്കും പുതിയ ഫീച്ചർ ലഭ്യമാക്കും. ഏതെങ്കിലും വാട്സ്ആപ്പ് ബിസിനസ് യൂസർമാർ അവരുടെ പ്രൊഡക്ട് കാറ്റലോഗ് ആപ്പിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ചാറ്റ് സ്ക്രീനിൽ ഷോപ്പിങ് ബട്ടൺ ദൃശ്യമാകും. വിഡിയോ - വോയിസ് കാൾ സൗകര്യം ഒറ്റ ബട്ടണിൽ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ചില യൂസർമാക്ക് ഇൗ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
പുതിയ ഫീച്ചർ കാണാനായി ഏതെങ്കിലും വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിൽ പോയി ഷോപ്പിങ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ അവർ അപ്ലോഡ് ചെയ്തിരിക്കുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റ് കാണാൻ സാധിക്കും. പുതിയ ഫീച്ചറിലൂടെ പ്രൊഡക്ടുകളുടെ വിവരങ്ങൾ അറിയുന്നതിനൊപ്പം കൂടുതൽ ഒാഫറുകളെ കുറിച്ച് അറിയാനായി മെസ്സേജ് ബിസിനസ് എന്ന സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
2019ൽ 19 ബില്യൺ ഡോളറിനായിരുന്നു ഫേസ്ബുക്ക് വാട്സ്ആപ്പിനെ വാങ്ങിയത്. അന്ന് ഒരുപാട് യൂസർമാർ വാട്സ്ആപ്പിനുണ്ടായിരുന്നു. ഇപ്പോൾ അതിെൻറ പതിന്മടങ്ങായി വർധിക്കുകയും ചെയ്തു. വാട്സ്ആപ്പിൽ നിന്നും യാതൊരു വരുമാനവുമില്ലാതെ ഇതുവരെ തുടർന്ന ഫേസ്ബുക്ക് അധികൃതർ വാട്സ്ആപ്പ് ബിസിനസിലൂടെ അതിന് അറുതി വരുത്താൻ പോവുകയാണ്. ജിയോ അവരുടെ ഇകൊമേഴ്സ് ബിസിനസിൽ വാട്സ്ആപ്പിനെ കൂടി ഉൾപ്പെടുത്താൻ പോവുന്നു എന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും വൈകാതെ വാട്സ്ആപ്പി ബിസിനസ് ഉപയോഗിക്കാൻ ഫേസ്ബുക്ക് പണമീടാക്കി തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.