'ഒരു രക്ഷയുമില്ല'; വാട്സ്ആപ്പ് വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു
text_fieldsജനപ്രീയ സോഷ്യൽ മീഡിയ ആപ്പായ വാട്സ്ആപ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു.പുതുതായി 'കമ്യുണിറ്റി' സംവിധാനം അവതരിപ്പിക്കാൻ വാട്സ് ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
അഡ്മിനുകൾക്ക് ഗ്രൂപ്പുകൾക്കുമേൽ കൂടുതൽ നിയന്ത്രണവും പുതിയ ഗ്രൂപ്പ് ചാറ്റ് സംവിധാനം നൽകുന്നതാണ് കമ്യൂണിറ്റി സംവിധാനം.
അഡ്മിന് മറ്റ് സമാന ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് ഗ്രൂപ്പ് വിപുലമാക്കി ഒറ്റ കമ്യൂണിറ്റിയാക്കാമെന്നതും പ്രത്യേകതയുണ്ട്. 'കമ്യൂണിറ്റി ഇൻവൈറ്റ് ലിങ്ക് വഴി ചേരാൻ ആളുകളെ ക്ഷണിക്കാനും അഡ്മിനുകൾക്ക് കഴിയും. ഈ ഇൻവൈറ്റ് ലിങ്ക് സ്വകാര്യമായോ പൊതുവായോ ഷെയർ ചെയ്യാം. ഒരാൾ ഒരു കമ്യൂണിറ്റിയിൽ ചേർന്നാൽ അതിലുള്ള എല്ലാ ഗ്രൂപ്പുകളിലും പ്രവേശനം ലഭിക്കില്ല. ഗ്രൂപ്പ് പ്രൊഫൈൽ ഐക്കണുകൾ വൃത്താകൃതിയിലും കമ്യൂണിറ്റി ഐക്കണുകൾ ചതുരാകൃതിയിലുമാകും. പുതിയ ഫീച്ചർ വികസന ഘട്ടത്തിലാണെന്നും ലഭ്യമായതായി WaBetaInfo റിപ്പോർട്ട് ചെയ്യുന്നു.
യൂസർമാർ കാത്തിരുന്ന ആ ഫീച്ചറും വാട്സ്ആപ്പിലേക്ക്
ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ പണിപ്പുരയിലാണ്. സന്ദേശങ്ങൾ അയച്ച് മാസങ്ങൾക്ക് ശേഷവും അത് ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. ഇനി സമയത്തെക്കുറിച്ചോർത്ത് വിഷമിക്കാതെ യൂസർമാർക്ക് അബദ്ധത്തിൽ അയച്ചുപോയ സന്ദേശങ്ങൾ ഇല്ലാതാക്കാം.
WaBetaInfo പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, "ഡിലീറ്റ് ഫോർ എവരിവൺ" എന്ന ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി അനിശ്ചിതകാലത്തേക്ക് ഉയർത്തിയേക്കാം. അവർ പങ്കുവെച്ച ചിത്രത്തിൽ, രണ്ട് മാസം മുമ്പ് അയച്ച സന്ദേശം ഉപയോക്താവിന് ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞതായി നമുക്ക് കാണാൻ കഴിയും.
2017-ലായിരുന്നു 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചത്. തുടക്കത്തിൽ മെസ്സേജ് അയച്ച് ഏഴ് മിനിറ്റുകൾക്കുള്ളിൽ മാത്രമേ അത് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഒരുമണിക്കൂർ കഴിഞ്ഞ് നീക്കം ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് കൊണ്ടുവരികയായിരുന്നു. എന്നാലിപ്പോൾ, സന്ദേശം ലഭിച്ചയാളുടെയും അയച്ചയാളുടെയും ചാറ്റ്ബോക്സുകളിൽ നിന്ന് മെസ്സേജുകൾ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.