വമ്പൻ ഫ്ലോപ്പായി 'വാട്സ്ആപ്പ് പേ'; ആളെ പിടിക്കാൻ പുതിയ കുറുക്കുവഴിയുമായി വാട്സ്ആപ്പ്
text_fieldsവർഷങ്ങളായുള്ള നിരവധി പ്രതിസന്ധികൾക്ക് ശേഷം കഴിഞ്ഞ നവംബറിലായിരുന്നു വാട്സ്ആപ്പ് യു.പി.ഐ പിന്തുണയുള്ള വാട്സ്ആപ്പ് പേ ഇന്ത്യയിൽ അവതരിപ്പിച്ചത്. രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്‌മെൻറ് ആപ്പുകളായ ഫോൺപേ, ഗൂഗ്ൾ പേ, പേടിഎം തുടങ്ങിയവയോടായിരുന്നു അമേരിക്കൻ ടെക് ഭീമെൻറ മത്സരം. എന്നാൽ, സജീവ ഉപയോക്താക്കളുടെ കാര്യത്തിൽ ഇന്ത്യയിൽ വാട്സ്ആപ്പിെൻറ പേയ്‌മെൻറ് സേവനത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
വളർച്ച നേടാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഒാരോ മാസങ്ങൾ കഴിയും തോറും വാട്സ്ആപ്പ് പേ യൂസർമാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിട്ടുകൊണ്ടിരുന്നു. ഇടപാടുകളുടെ എണ്ണം ഡിസംബറിൽ 0.81 ദശലക്ഷമായിരുന്നിടത്ത് നിന്ന് ജനുവരിയിൽ 0.56 ദശലക്ഷമായി കുറഞ്ഞു. ഈ ജൂലൈയിൽ അത് 0.47 ദശലക്ഷമായും കുറഞ്ഞിട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച യു.പി.ഐ പേയ്‌മെൻറ് സംവിധാനത്തെ രക്ഷിച്ചെടുക്കുന്നതായി വാട്ട്‌സ്ആപ്പ് പുതിയ കുറുക്കുവഴിയുമായി എത്തിയിരിക്കുകയാണ്. ചാറ്റ് വിൻഡോയിൽ പുതിയ പേയ്‌മെൻറ് ഷോർട്ട്കട്ട് ചേർത്തുകൊണ്ടാണ് വാട്സ്ആപ്പ് യൂസർമാരെ ആകർഷിക്കാൻ ഉദ്ദേശിക്കുന്നത്.
ചാറ്റ് വിൻഡോയിലെ മെനു തുറന്നാൽ മാത്രം കാണാൻ സാധിച്ചിരുന്ന പേയ്‌മെൻറ് എന്ന ഒാപ്ഷൻ യൂസർമാരുടെ ശ്രദ്ധ ലഭിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ് വാട്സ്ആപ്പ്. നേരത്തെ, ഇമോജി, കാമറ, ചാറ്റ് മെനു, മൈക്ക് തുടങ്ങിയവ മാത്രമായിരുന്നു ചാറ്റ് വിൻഡോയിലുണ്ടായിരുന്നത്. ഇനി പേയ്‌മെൻറ് ഷോർട്ട്കട്ടും വിൻഡോയിൽ സ്ഥാനം പിടിച്ചേക്കും.
പരീക്ഷണമെന്ന നിലയിൽ ഇപ്പോൾ ബീറ്റ ടെസ്റ്ററുകൾക്കായി മാത്രം അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ, വൈകാതെ എല്ലാവരിലേക്കുമെത്തും. ആപ്പിെൻറ ബീറ്റ വേർഷൻ 2.21.17.19 -ലേക്ക് അപ്ഡേറ്റ് ചെയ്തവർക്കാണ് ഫീച്ചർ ലഭിക്കുക. വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന വാട്സ്ആപ്പ് പേ സംവിധാനം പുതിയ കുറുക്കുവഴിയിലൂടെയെങ്കിലും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണ് വാട്സ്ആപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.