Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഒക്ടോബറിന് ശേഷം ഈ...

ഒക്ടോബറിന് ശേഷം ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല..!

text_fields
bookmark_border
ഒക്ടോബറിന് ശേഷം ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല..!
cancel

പഴയഫോണുകൾ ഉപയോഗിക്കുന്നവർക്ക് ദുഃഖവാർത്തയുമായി മെറ്റയുടെ സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പ്. 2023 ഒക്ടോബർ 24 മുതൽ ചില പഴയ ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തും. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ സവിശേഷതകൾ വികസിപ്പിക്കുന്നതിലും ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും സാങ്കേതിക മുന്നേറ്റങ്ങളും പ്രയോജനപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വാട്സ്ആപ്പിന്റെ ഈ നീക്കം.

അതുകൊണ്ട് തന്നെ, ആൻഡ്രോയ്ഡ് പതിപ്പ് 4.1 മുതൽ താഴേക്കുള്ള ഒ.എസിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഐഫോൺ 5, 5സി മുതൽ തഴോട്ടുള്ള ഐഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനരഹിതമാകും. സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്‌സാപ്പ് നല്‍കിയേക്കും.

മറ്റ് ടെക്നോളജി കമ്പനികളെ പോലെ, തങ്ങളും, എല്ലാവർഷവും ഏറ്റവും കുറച്ചുപേർ ഉപയോഗിക്കുന്ന ഡിവൈറുകളും സോഫ്‌റ്റ്‌വെയറുകളും ഏതൊക്കെയാ​ണെന്ന് കണ്ടെത്തിയാണ് അവക്കുള്ള പിന്തുണ നിർത്തലാക്കുന്നതെന്ന് വാട്സ്ആപ്പ് പറയുന്നു. ‘അത്തരം ഉപകരണങ്ങൾക്ക് ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും ഉണ്ടായേക്കില്ല. അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനക്ഷമത ഇല്ലായിരിക്കാം’, - വാട്ട്‌സ്ആപ്പ് faq-ലെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

വാട്സ്ആപ്പ് സേവനം നിർത്തലാക്കുന്ന സ്മാർട്ട് ഡിവൈസുകൾ

  • Samsung Galaxy S2
  • Nexus 7
  • iPhone 5
  • iPhone 5c
  • Archos 53 Platinum
  • Grand S Flex ZTE
  • Grand X Quad V987 ZTE
  • HTC Desire 500
  • Huawei Ascend D
  • Huawei Ascend D1
  • HTC One
  • Sony Xperia Z
  • LG Optimus G Pro
  • Samsung Galaxy Nexus
  • HTC Sensation
  • Motorola Droid Razr
  • Sony Xperia S2
  • Motorola Xoom
  • Samsung Galaxy Tab 10.1
  • Asus Eee Pad Transformer
  • Acer Iconia Tab A5003
  • Samsung Galaxy S
  • HTC Desire HD
  • LG Optimus 2X
  • Sony Ericsson Xperia Arc3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iPhoneAndroid PhonesWhatsAppTechnology News
News Summary - WhatsApp to Discontinue Support for Certain Android Phones Post-October
Next Story