Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപുതുവത്സരദിനത്തിൽ...

പുതുവത്സരദിനത്തിൽ വാട്​സ്​ആപ്പ്​​ സ്വന്തമാക്കിയത്​​​ അപൂർവ്വ റെക്കോർഡ്​

text_fields
bookmark_border
പുതുവത്സരദിനത്തിൽ വാട്​സ്​ആപ്പ്​​ സ്വന്തമാക്കിയത്​​​ അപൂർവ്വ റെക്കോർഡ്​
cancel

ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ ഇൗ കഴിഞ്ഞ പുതുവത്സരദിനത്തിൽ സ്വന്തമാക്കിയത്​ വമ്പൻ റെക്കോർഡ്​​. യൂസർമാർ ഒരു ദിവസം കൊണ്ട് വാട്​സ്​ആപ്പിലൂടെ 1.4 ബില്യൺ​ 'വോയ്​സ്​-വിഡിയോ' കോളുകൾ​ ചെയ്​തതായി​ ഫേസ്​ബുക്ക്​​ പുറത്തുവിട്ട കണക്കിൽ പറയുന്നു​. ആഗോളതലത്തിൽ വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട ഏറ്റവും കൂടുതൽ എണ്ണം കോളുകളാണിത്​. 2019 ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച് വാട്ട്‌സ്ആപ്പ് കോളിങ്​ ഇൗ വർഷം 50 ശതമാനം​ വർധനയും രേഖപ്പെടുത്തി​.

കോവിഡ്​ മഹാമാരി ആഗോളതലത്തിൽ വ്യാപിച്ചതിന്​ പിന്നാലെ ആളുകൾ ഡിജിറ്റൽ ആശയവിനിമയത്തിലേക്ക് തിരിഞ്ഞതോടെയാണ്​ വോയ്‌സ്, വീഡിയോ കോളുകൾ കഴിഞ്ഞ വർഷം ഗണ്യമായി വർധിച്ചത്​. വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിങ്​ പരിധി നാല് വ്യക്​തികളിൽ നിന്ന്​ എട്ടാക്കി വർധിപ്പിച്ചതും ഗുണമായി. വോയിസ്​, വിഡിയോ കോളുകൾ തന്നെയാണ്​ 2020ൽ വാട്​സ്​ആപ്പി​െൻറ ഏറ്റവും വലിയ ഹൈലൈറ്റ്​.

2019ലെ പുതുവത്സരാഘോഷത്തിൽ ആഗോളതലത്തിൽ 20 ബില്ല്യൺ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളായിരുന്നു അയച്ചത്​. അതിൽ 12 ബില്ല്യൺ ഇന്ത്യയിൽ നിന്ന്​ മാത്രം അയക്കപ്പെട്ടതായിരുന്നു. വാട്​സ്​ആപ്പിന്​ ഇന്ത്യയിലാണ്​ ഏറ്റവും കൂടുതൽ ഉപയോക്​താക്കളുള്ളത്​. സമീപ കാലത്താണ്​ വാട്​സ്​ആപ്പ്​ ഇന്ത്യയിലെ യൂസർബേസ്​ 400 മില്യൺ തികച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearWhatsApp
News Summary - WhatsApp users made over 1.4 billion voice and video calls on New Years Eve
Next Story