ഫോണിൽ ഇന്‍റർനെറ്റില്ലാതെയും വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാം; വെബ് പതിപ്പിലേക്ക് യൂസർമാർ കാത്തിരുന്ന ഫീച്ചറെത്തുന്നു
text_fieldsവാട്സ്ആപ്പ് തങ്ങളുടെ വെബ് വേർഷനിലേക്ക് സമീപകാലത്തായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, വാട്സ്ആപ്പ് വെബ് പതിപ്പിനും ഡെസ്ക്ടോപ്പ് ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസർമാർ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യത്തിന് കമ്പനി പരിഹാരം കാണാൻ പോവുകയാണ്. ഫോണിൽ ഇന്‍റർനെറ്റ് കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട്സ്ആപ്പ് വെബ് പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. ആ പ്രതിസന്ധി പരിഹരിക്കാനായി അവർ കൊണ്ടുവരുന്നത് മൾട്ടി-ഡിവൈസ് സപ്പോർട്ടാണ്.
ഫോണിൽ ഇന്‍റർനെറ്റ് ഓഫായിരിക്കുേമ്പാഴും കംപ്യൂട്ടറിൽ വാട്സ്ആപ്പിന്റെ വെബ് വേർഷൻ ഉപയോഗിക്കാൻ അനുവധിക്കുന്ന ഫീച്ചർ, പരീക്ഷണ ഘട്ടമെന്ന നിലയിൽ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴി നൽകിത്തുടങ്ങും. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് വൈകാതെ അപ്ഡേറ്റിലൂടെ അത് നൽകും.
വാട്സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്ഡേറ്റുകളും നൽകുന്ന WABetaInfo -യുടെ ബ്ലോഗ്പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീറ്റ പ്രോഗ്രാമിൽ ചേരുന്നവർക്ക് നാല് ഡെസ്ക്ടോപ്പ് ഡിവൈസുകളിൽ ഒരേസമയം അവരുടെ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാം. എന്നാൽ, അത്തരത്തിൽ മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോൾ ചെയ്യാനോ സാധിക്കണമെങ്കിൽ അവരും വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും. നിലവിൽ ലക്ഷക്കണക്കിന് വരുന്ന ബീറ്റ ടെസ്റ്റർമാരുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്ക് മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് പുതിയ വെബ് സവിശേഷതകൾ അടക്കമുള്ള അപ്ഡേറ്റ് എത്തിയേക്കും. വാട്സ്ആപ്പ് ബിസിനസ് ആപ്പിനും സമാന ഫീച്ചർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.