Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചാറ്റുകളിലോ സ്റ്റാറ്റസായോ ഈ ലിങ്ക് വന്നാൽ വാട്സ്ആപ്പ് ക്രാഷാകും..! എന്ത് ചെയ്യും...?
cancel
Homechevron_rightTECHchevron_rightTech Newschevron_rightചാറ്റുകളിലോ...

ചാറ്റുകളിലോ സ്റ്റാറ്റസായോ ഈ ലിങ്ക് വന്നാൽ വാട്സ്ആപ്പ് ക്രാഷാകും..! എന്ത് ചെയ്യും...?

text_fields
bookmark_border

കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികളും ഹാക്കർമാരും പല തരത്തിൽ വാട്സ്ആപ്പിനെ ലക്ഷ്യമിടുന്നുണ്ട്. ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ ആപ്പാണ് തങ്ങളുടേതെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു​ണ്ടെങ്കിലും വളരെ ചെറിയൊരു വെബ്സൈറ്റ് യു.ആർ.എൽ (URL) മതി ആപ്പിനെ മുഴുവനായി ബാധിക്കാൻ.

വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പിനെ ക്രാഷാക്കുന്ന പുതിയൊരു വില്ലൻ ‘ലിങ്ക്’ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings - ഈ ലിങ്കാണ് പ്രശ്നക്കാരൻ. വാട്സ്ആപ്പിന്റെ സെറ്റിങ്സിലേക്ക് പോകാനുള്ള ലിങ്കാണിത്. എന്നാൽ, എന്തുകൊണ്ടാണിത് ആപ്പിനെ തന്നെ ക്ലോസ് ആക്കുന്നതെന്ന് വ്യക്തമല്ല.




ആരെങ്കിലും സ്വകാര്യമായോ ഗ്രൂപ്പിലോ നിങ്ങൾക്ക് ഈ ലിങ്ക് അയച്ചുതന്നാൽ, ആ ചാറ്റ് തുറക്കുമ്പോൾ വാട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യുന്നു. ഇനി ആരെങ്കിലും wa.me/settings - എന്നത് സ്റ്റാറ്റസ് ആയി വെച്ചാൽ, അത് തുറന്ന് കാണുന്നവരുടെ വാട്സ്ആപ്പും ക്രാഷാകും. ആപ്പ് വീണ്ടും തുറന്നാൽ, പ്രശ്നം അവസാനിക്കുമെങ്കിലും, ആ ലിങ്ക് വന്ന ചാറ്റ് തുറന്നാൽ, വീണ്ടും ആപ്പ് ​ക്ലോസ് ആയി പോകും.

നിലവിൽ വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിൽ മാത്രമേ ഇത് ഒരു പ്രശ്‌നമായി കാണപ്പെടുന്നുള്ളൂ. വാട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം ബാധിക്കുന്നുണ്ട്. അതേസമയം, ഐ.ഒ.എസ് പതിപ്പിനെ ഈ ലിങ്ക് ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്സ്ആപ്പ് വേർഷനിൽ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോൾ ആപ്പ് ക്രാഷ് ആകുന്നുണ്ട്.

ലിങ്ക് വന്ന ചാറ്റ് വീണ്ടും തുറക്കാൻ എന്ത് ചെയ്യും...??

ഈ ലിങ്ക് ഏതെങ്കിലും വിരുതൻ വാട്സ്ആപ്പിലേക്ക് അയച്ചു തരുന്നു. അയാൾക്ക് എന്തെങ്കിലും മറുപടി കൊടുക്കാൻ ശ്രമിച്ചാൽ, വാട്സ്ആപ്പ് ക്രാഷായി പോകുമെന്നത് തീർച്ച. അപ്പോൾ എന്ത് ചെയ്യും..? വാട്സ്ആപ്പ് വെബ്ബിൽ പോയി ആ ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന സന്ദേശം മാത്രം ഡിലീറ്റ് ചെയ്താൽ മതി, കാരണം, പുതിയ ബഗ് വെബ് പതിപ്പിനെ ബാധിച്ചിട്ടില്ല.

നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് - https://web.whatsapp.com/ വാട്സ്ആപ്പ് വെബ്ബ് തുറക്കുക. ശേഷം ഫോണിലെ വാട്സ്ആപ്പ് തുറന്ന് മുകളിലെ ത്രീഡോട്ട് ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക്ഡ് ഡിവൈസ് (Linked Devices) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ലിങ്ക് എ ഡിവൈസ് (link a device) എന്നതിൽ ക്ലിക്ക് ചെയ്ത് വെബ്ബിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യുക. ശേഷം തുറന്നുവരുന്ന ചാറ്റ് ലിസ്റ്റിൽ പോയി സന്ദേശം ഡിലീറ്റ് ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AndroidWhatsAppWhatsApp CrashURL
News Summary - WhatsApp will crash on Android if you send this normal URL
Next Story