വാട്സാപ്പിൽ ഇനി ക്ലാരിറ്റി കുറയില്ല; ചിത്രങ്ങളും വിഡിയോകളും എച്ച്.ഡിയിൽ അയക്കാം
text_fieldsഎത്ര ക്ലാരിറ്റി കൂടിയ ചിത്രങ്ങളും വാട്സാപ്പിൽ അയക്കുമ്പോൾ ക്ലാരിറ്റികുറയുമെന്ന പ്രയാസത്തിനു അറുതിവരുത്തിക്കൊണ്ടാണ് വാട്സാപ്പ് പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയക്കുമ്പോൾ കംപ്രഷൻ മൂലം ചിത്രത്തിന്റെയോ വീഡിയോയുടെയോ ക്ലാരിറ്റി നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ മിക്കവരും ഡോക്യുമെന്റ് ഫോർമാറ്റുകളിലാക്കിയാണ് ചിത്രങ്ങൾ, വീഡിയോകൾ ക്ലാരിറ്റി നഷ്ടപ്പെടുത്താതെ അയച്ചിരുന്നത്.
എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ വാട്സാപ്പ് പതിപ്പിൽ എച്ച്.ഡി ഓപ്ഷനോട് കൂടി ചിത്രങ്ങളും വീഡിയോകളും ക്ലാരിറ്റി നഷ്ടപ്പെടാതെ മറ്റൊരാളുമായി പങ്കുവയ്ക്കാൻ സാധിക്കും. മുൻപ് ക്ലാരിറ്റി കുറയാതെ കംപ്രഷൻ തടയാൻ തേർഡ് പാർട്ടി ആപ്പുകളെ ഉപയോഗിച്ചിരുന്നുവെങ്കിലും ഇന്ന് ഒരു ആപ്പിന്റെയും സഹായമില്ലാതെ ക്ലാരിറ്റി നഷ്ടപ്പെടാതെ ഫോട്ടോയോ,വീഡിയോയോ ആർക്കുമായും പങ്കുവെക്കാം. ഏറെ നാളായി ഉപഭോക്താക്കൾ കാത്തിരുന്ന അപ്ഡേറ്റ് ആണ് മെറ്റയുടെ കമ്പനിയുടെ കീഴിൽ ഉള്ള വാട്സാപ്പ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
എച്ച്.ഡി (2000 x 3000 പിക്‌സൽ ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365x2045 പിക്‌സൽ) എന്നീ റെസൊല്യൂഷനിൽ നമുക്ക് ചിത്രങ്ങൾ അയക്കാൻ ക്രോപ് ടൂളിനടുത്ത് ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി കൂടുമ്പോൾ ചിത്രം സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ നിർത്തണോ അതോ എച്ച്.ഡി ഫോർമാറ്റിലേക്ക് മാറ്റാനോ എന്ന് തുടങ്ങിയ ഓപ്ഷനും നൽകിയിട്ടുണ്ട്. ആദ്യം മുതലേ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന കമ്പനി എൻഡ് ടു എൻഡ് എൻക്രിപ്ഷനോട് കൂടിയാണ് പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ കാത്തിരുന്ന പല പല അപ്ഡേറ്റ്കളുമാണ് വാട്സാപ്പ് പടിപടിയായി പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്.
മൾട്ടി ഡിവൈസ് സേവനം , സ്ക്രീൻ ഷെയറിങ്, തുടങ്ങിയ സേവനങ്ങൾ അതിൽ ഉൾപ്പെടുന്നു. നിലവിൽ ഇന്ത്യയാണ് വാട്സാപ്പ് ഉപയോഗത്തിൽ ലോകത്ത് തന്നെ ഒന്നാമത് (487 ദശലക്ഷം ആളുകൾ). അതുകൊണ്ടു തന്നെ വാട്സാപ്പ് കൊണ്ടുവരുന്ന പതിപ്പുകളെ ഏറെ ആവേശത്തോടെ വരവേൽക്കുകയാണ് വാട്സാപ്പ് ഉപഭോക്താക്കൾ.
വാട്സാപ്പിൽ എങ്ങനെ എച്ച്.ഡി ഫോട്ടോ അയക്കാം?
- വാട്സാപ്പ് തുറക്കുക
- ഫോട്ടോ ഷെയർ ചെയ്യുന്ന അല്ലെങ്കിൽ ക്യാമറ ബട്ടൺ പ്രസ് ചെയ്യുക
- ഫോട്ടോ സെലക്ട് ചെയ്തതിന് ശേഷം സ്‌ക്രീനിന് മുകളിൽ HD എന്ന ഓപ്ഷൻ പ്രസ് ചെയ്യുക
- ഇഷ്ടാനുസരണം HD ക്വാളിറ്റി അല്ലെങ്കിൽ സ്റ്റാൻഡേർഡ് ക്വാളിറ്റി നമുക്ക് തിരഞ്ഞെടുക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.