ചിത്രങ്ങൾ എളുപ്പം സ്റ്റിക്കറാക്കി മാറ്റാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsടെലിഗ്രാം, സിഗ്നൽ, ഡിസ്കോഡ് പോലുള്ള സന്ദേശമയക്കൽ ആപ്പുകൾ മത്സരരംഗത്ത് വെല്ലുവിളികളുയർത്തിയതോടെ സമീപകാലത്തായി ഫേസ്ബുക്ക്, വാട്സ്ആപ്പിൽ നിരവധി പുതുപുത്തൻ ഫീച്ചറുകളാണ് കൊണ്ടുവരുന്നത്. മൾട്ടി ഡിവൈസ് സപ്പോർട്ടും വ്യൂ വൺസും അവയിൽ ചിലതുമാത്രം. തങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് വകഭേദങ്ങൾക്ക് പുറമേ, ഡെസ്‌ക്ടോപ്പ് വേർഷനിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്.
ചിത്രങ്ങൾ എളുപ്പത്തിൽ സ്റ്റിക്കറുകളാക്കാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് വെബ്ബിലും ഡെസ്‌ക്ടോപ്പ് ആപ്പിലും ഉൾപ്പെടുത്താൻ പോകുന്നത്. വാട്സ്ആപ്പ് ബീറ്റ ഇൻഫോയാണ് ഇതുമായി ബന്ധപ്പെട്ട സൂചനയുമായി എത്തിയത്. പുതിയ ഫീച്ചര്‍ വരുന്നതോടെ മറ്റൊരു ആപ്ലിക്കേഷെൻറ സഹായമില്ലാതെ തന്നെ ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാന്‍ സഹായിക്കും.
ഇനിമുതല്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപം സ്റ്റിക്കര്‍ ഐക്കണും കാണും. ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് ശേഷം ആ ഐക്കണില്‍ ക്ലിക്ക് ചെയ്യുേമ്പാൾ ചിത്രം സ്റ്റിക്കര്‍ രൂപത്തിലാകും. ഇൗ ഫീച്ചർ ഉടന്‍ തന്നെ ഡെസ്‌ക്ടോപ്പ് വേര്‍ഷനില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇത് വാട്സ്ആപ്പിെൻറ ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലും എത്തിയേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.