ജനുവരി ഒന്നിന് ഈ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പണി നിർത്തും; ലിസ്റ്റിൽ നിങ്ങളുടെ ഫോണുണ്ടോ?
text_fieldsമെറ്റയുടെ മെസേജിങ് ആൻഡ് കാളിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. കോടിക്കണക്കിന് ഉപയോക്താക്കളാണുള്ള വാട്സ്ആപ്പ് ഇടക്കിടെ അപ്ഡേഷനുകൾ കൊണ്ടുവരാറുമുണ്ട്. എന്നാൽ എല്ലാ അപ്ഡേഷനും എല്ലാ ഫോണിലും ലഭിക്കില്ല. അതിനാൽ തന്നെ യൂസർ എക്സ്പീരിയൻസ് പുതിയ തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പഴയ തലമുറ ഫോണിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്.
പുതുവർഷ ദിനമായ ജനുവരി ഒന്നു മുതൽ 20ലേറെ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും. ആൻഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കിൽ അതിനു മുമ്പത്തെ ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ് സേവനം അവസാനിക്കുന്നത്. വാട്സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയും ഈ ഫോണുകളിൽ പ്രവർത്തന രഹിതമാകുമെന്നാണ് വിവരം. എച്ച്.ടി.സി, എൽ.ജി ഉൾപ്പെടെ വർഷങ്ങൾക്കു മുമ്പ് ഉൽപാദനം നിർത്തിയ ഫോണുകളും ഇക്കൂട്ടത്തിലുണ്ടെന്നതാണഅ രസകരമായ കാര്യം.
പത്ത് വർഷത്തിലേറെ പ്രായമായ എല്ലാ ഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തില്ല. അഞ്ചോ ആറോ വർഷം പഴക്കമുള്ളഴയിൽ പഴയതുപോലെ തുടരാനും സാധ്യതയുണ്ട്. വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാർട്ട്ഫോണുകളുടെ പട്ടികയാണ് ചുവടെ. നിങ്ങളുടെ ഫോൺ ഇതിലുണ്ടോ എന്ന് പരിശോധിക്കൂ.
- സാംസങ് ഗാലക്സി എസ് 3
- സാംസങ് ഗാലക്സി നോട്ട് 2
- സാംസങ് ഗാലക്സി എയ്സ് 3
- സാംസങ് ഗാലക്സി എസ് 4 മിനി
- മോട്ടോ ജി (ഫസ്റ്റ് ജെൻ)
- മോട്ടോറോള റേസർ എച്ച്.ഡി
- എച്ച്.ടി.സി വൺ എക്സ്
- എച്ച്.ടി.സി വൺ എക്സ് പ്ലസ്
- എച്ച്.ടി.സി ഡിസയർ 500
- എച്ച്.ടി.സി ഡിസയർ 601
- എച്ച്.ടി.സി ഒപ്റ്റിമസ് ജി
- എച്ച്.ടി.സി നെക്സസ് 4
- എൽ.ജി ജി2 മിനി
- എൽ.ജി എൽ90
- സോണി എക്സ്പീരിയ ഇസഡ്
- സോണി എക്സ്പീരിയ എസ്പി
- സോണി എക്സ്പീരിയ ടി
- സോണി എക്സ്പീരിയ വി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.