Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഈ ആൻഡ്രോയ്​ഡ്​ -...

ഈ ആൻഡ്രോയ്​ഡ്​ - ഐ.ഒ.എസ്​ ഫോണുകളിൽ ഇനി വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല

text_fields
bookmark_border
ഈ ആൻഡ്രോയ്​ഡ്​ - ഐ.ഒ.എസ്​ ഫോണുകളിൽ ഇനി വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല
cancel
camera_alt

Image: dnaindia

2021 നവംബർ‍ 1 മുതൽ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ പ്രവർത്തിക്കാത്ത നിരവധി പഴയ സ്​മാർട്ട്​ഫോണുകളുടെ ലിസ്റ്റ്​ പുറത്തുവിട്ട്​ ഫേസ്​ബുക്ക്​. ആപ്പിളി​െൻറ ഐ.ഒ.എസ് 10ന്​ മുമ്പിറങ്ങിയ ഒാപറേറ്റിങ്​ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും, 4.1 ജെല്ലി ബീനിനും അതിനു മുമ്പുമുളള ഒ.എസുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്​ഡ്​ ഫോണുകളിലുമായിരിക്കും വാട്​സ്​ആപ്പ്​ സേവനം നിർത്തുക. അതേസമയം, കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍ മോഡലുകളിൽ തുടർന്നും വാട്​സ്​ആപ്പ്​ ലഭിച്ചേക്കും.

ഇപ്പോൾ വാട്​സ്​ആപ്പ്​ പ്രവർത്തിക്കുന്ന പഴയ പല സ്മാർട്ട്​ഫോണുകളിലും നവംബർ ഒന്ന്​ മുതൽ ആപ്പ്​ നിശ്ചലമായേക്കും. പഴയ ഫോണുകളിൽ തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരോട്​ പുതിയ ഫോണുകളിലേക്ക്​ മാറാൻ നേരത്തെ തന്നെ വാട്​സ്​ആപ്പ്​ നിർദേശം നൽകിയിരുന്നു. ആപ്പിലേക്ക്​ വരുന്ന പുതിയ പല ഫീച്ചറുകളും പഴയ ഒ.എസുകളിൽ പ്രവർത്തിക്കാത്തതിനെ തുടർന്നാണിത്​. ഔദ്യോഗിക ബ്ലോഗിലൂടെ കമ്പനി​ പുറത്തുവിട്ട സ്​മാർട്ട്​ഫോണുകളുടെ ലിസ്റ്റിൽ സാംസങ്​, എൽ.ജി, സോണി എന്നീ കമ്പനികളുടെ ഫോണുകളും ഉൾപ്പെട്ടിട്ടുണ്ട്​​.

Galaxy Trend Lite, Galaxy Trend II, Galaxy SII, Galaxy S3 mini, Galaxy Xcover 2, Galaxy Core, Galaxy Ace 2 എന്നീ സാംസങ്​ ഫോണുകളിലാണ്​ നവംബർ മുതൽ വാട്​സ്​ആപ്പ്​ പ്രവർത്തനം അവസാനിപ്പിക്കുന്നത്​.

എൽ.ജിയുടെ Lucid 2, LG Optimus F7, LG Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact , Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II, Optimus Nitro HD and 4X HD, Optimus F3Q -എന്ന​ ഫോണുകളിൽ വാട്​സ്​ആപ്പ്​ ഉപയോഗിക്കുന്നവരും എത്രയും പെട്ടന്ന്​ ഫോൺ മാറ്റുന്നതാകും ഉചിതം.

സേവനം അവസാനിപ്പിക്കുന്ന സോണിയുടെ സ്​മാർട്ട്​ഫോണുകൾ - Xperia Miro, Sony Xperia Neo L, Xperia Arc S

ഹ്വാവേ - Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S, Ascend D2

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iOSAndroidiPhoneWhatsApp
News Summary - whatsapp will stop working on these phone
Next Story