'ജോയിൻ മിസ് കാൾ, ഫേസ് ഐഡി'; ആൻഡ്രോയ്ഡ് യൂസർമാർക്ക് പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
text_fieldsതങ്ങളുടെ ആപ്പിൽ കൂടുതൽ പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള നെേട്ടാട്ടത്തിലാണ് വാട്സ്ആപ്പ്. ഒരേസമയം മത്സരരംഗത്തുള്ള മറ്റ് മെസ്സേജിങ് ആപ്പുകൾക്ക് വെല്ലുവിളി നൽകുന്ന വാട്സ്ആപ്പ്, തങ്ങളുടെ പ്ലാറ്റ്ഫോമിനുള്ള ജനപ്രീതി മുതലെടുത്ത് ഡിജിറ്റൽ പണമിടപാട് പോലുള്ള വ്യത്യസ്തങ്ങളായ സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ ചിലയിടങ്ങളിൽ നിന്ന് പരാതികളും ഉയർന്നിരുന്നു.
ജോയിൻ മിസ് കാൾ ഫീച്ചർ
WABetaInfo പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം വാട്സ്ആപ്പിൽ സമീപ ഭാവിയിലെത്താൻ പോകുന്നത് കിടിലൻ ഫീച്ചറുകളാണ്. 'ജോയിൻ മിസ് കാൾ' ആണ് അതിലെ പ്രധാനപ്പെട്ടത്. ഗ്രൂപ്പ് വോയിസ് കാൾ, അല്ലെങ്കിൽ ഗ്രൂപ്പ് വിഡിയോ കാൾ വരികയും അത് എടുക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്താൽ ഉപകാരപ്പെടുന്ന ഫീച്ചറാണ് 'ജോയിൻ മിസ് കാൾ'. സുഹൃത്തുക്കൾ ഗ്രൂപ്പ് കാൾ തുടരുന്നുണ്ടെങ്കിൽ അതിൽ പെങ്കടുക്കാൻ കഴിയാത്ത ആൾക്ക് ജോയിൻ ചെയ്യാനുള്ള ഒരു നോട്ടിഫിക്കേഷൻ മിസ്കോൾ സന്ദേശത്തിനൊപ്പം നൽകും. ( നോട്ടിഫിക്കേഷൻ താഴെ സ്ക്രീൻഷോട്ടിൽ).
കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം
ആൻഡ്രോയ്ഡ് ഫോണുകളിൽ ഫിംഗർപ്രിൻറ് സുരക്ഷാ സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ട് ഏറെയായി. സ്വകാര്യ സന്ദേശങ്ങൾ ആരും കാണാതിരിക്കാനായി പ്രത്യേകം ആപ്പ്ലോക്കുകൾ യൂസർമാർ ഡൗൺലോഡ് ചെയ്യേണ്ടുന്ന സാഹചര്യം ഒഴിവാക്കാനായി വാട്സ്ആപ്പ് തന്നെ സെറ്റിങ്സിൽ ഫിംഗർപ്രിൻറ് സംവിധാനം അവതരിപ്പിക്കുകയായിരുന്നു. പുതിയ അപ്ഡേറ്റിൽ അത് കൂടുതൽ മെച്ചപ്പെടുത്താനും ഒരുങ്ങുകയാണ് കമ്പനി. വിരലടയാളം പതിച്ച് ആപ്പ് തുറക്കുന്നതിനൊപ്പം ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് തുറക്കാനുള്ള ഫീച്ചറും ഉൾപ്പെടുത്തിയേക്കും. നിലവിൽ െഎഫോണുകളിൽ ഇൗ സംവിധാനം ലഭ്യമാണ്. വൈകാതെ ആൻഡ്രോയ്ഡ് ഫോണുകളിലും വന്നേക്കാം.
നേരത്തെ വാട്സ്ആപ്പിെൻറ വെബ് ക്ലയൻറിൽ വിഡിയോ കോളും വോയിസ് കോളും കൊണ്ടുവരുന്നു എന്ന സൂചനയും കമ്പനി നൽകിയിരുന്നു. ഗൂഗ്ൾ മീറ്റ്, സൂം പോലുള്ള വമ്പൻമാർക്ക് വലിയ തിരിച്ചടി നൽകുന്നതാണ് വാട്സ്ആപ്പിെൻറ പുതിയ നീക്കം. എന്തായാലും ഒരൊറ്റ ആപ്പിൽ നിരവധി ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്തുേമ്പാൾ ഉപയോക്താക്കൾക്ക് അങ്ങേയറ്റം ഗുണകരമാകും എന്നത് വേറെ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.