‘ആൾട്ടർനേറ്റ് പ്രൊഫൈൽ’; വാട്സ്ആപ്പിലേക്ക് എത്തുന്ന പുതിയ സ്വകാര്യ ഫീച്ചർ
text_fieldsസ്വകാര്യത ഇഷ്ടപ്പെടുന്നവർക്കായി കിടിലൻ ഫീച്ചറുമായി എത്തുകയാണ് മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പ്. കമ്പനി വികസിപ്പിക്കുന്ന ആള്‍ട്ടര്‍നേറ്റ് പ്രൊഫൈലുകള്‍ എന്ന പേരിലുള്ള പുതിയ ഫീച്ചർ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ രണ്ടു വ്യത്യസ്ത പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കും. നേരത്തെ ഫേസ്ബുക്കിലും ഒരേസമയം, വ്യത്യസ്ത പ്രൊഫൈലുകൾ ഒരു അക്കൗണ്ടിന് കീഴിൽ ഉപയോഗിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു.
നിലവില്‍ പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം മറച്ചുപിടിക്കാനുള്ള സൗകര്യമുണ്ട്. സ്റ്റാറ്റസ് സീനും സമാനമായ നിലയില്‍ മറച്ചുപിടിക്കാം. എന്നാല്‍ ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍ ഫീച്ചര്‍ വരുന്നതോടെ രണ്ടാമമൊരു പ്രൊഫൈല്‍ ചിത്രം കൂടി സെറ്റ് ചെയ്യാന്‍ നിങ്ങൾക്ക് സാധിക്കും. വ്യത്യസ്തമായ അക്കൗണ്ട് നെയിമും നല്‍കാന്‍ സാധിക്കും. തെരഞ്ഞെടുത്ത കോണ്‍ടാക്ട്‌സുകള്‍ക്ക് മാത്രമാകും ഈ പ്രൊഫൈൽ കാണാന്‍ കഴിയുക.
നിങ്ങളുടെ പ്രധാന പ്രൊഫൈൽ പ്രൈമറിയായി തുടരുമ്പോൾ തന്നെ, ആൾട്ടർനേറ്റ് പ്രൊഫൈലും ഉപയോഗപ്പെടുത്താം. ഈ ഫീച്ചർ സ്വകാര്യമാക്കി വെക്കാനും സാധിക്കും. പ്രൈവസി സെറ്റിങ്സിലേക്കാണ് പുതിയ ഫീച്ചര്‍ വരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവരിലേക്കും വരുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.