Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാട്​സാപ്പ്​ പുതിയ സ്വകാര്യത നയം ഇന്നുമുതൽ; നിങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സാപ്പ്​ പുതിയ...

വാട്​സാപ്പ്​ പുതിയ സ്വകാര്യത നയം ഇന്നുമുതൽ; നിങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?

text_fields
bookmark_border

ലണ്ടൻ: വിവാദങ്ങളേറെ സഷ്​ടിച്ച പുതിയ സ്വകാര്യത നയം വാട്​സാപ്പ്​ ഇന്ന്​ പ്രാബല്യത്തിലാക്കിയതോടെ എന്തു മാറ്റങ്ങളാണ്​ വരാനിരിക്കുന്നതെന്ന ആധിയിൽ ഉപഭോക്​താക്കൾ. നയം അംഗീകരിച്ച്​ ഭാഗമാകുകയോ കമ്പനി വേണ്ടെന്നുവെക്കുന്ന സേവനങ്ങൾ ലഭിക്കാതെ തുടരുകയോ മാത്രമാണ്​ വഴിയെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. നമ്പറുകളിലേക്ക്​ വിളിക്കുന്നതും മെസേജ്​ ചെയ്യുന്നതും മുടങ്ങുമെന്നാണ്​ സൂചന.

നയം അംഗീകരിക്കാൻ മേയ്​ 15 അവസാന തീയതിയാണെന്ന്​ കമ്പനി ഇ​പ്പോഴും വ്യക്​തമാക്കുന്നുണ്ട്​. എന്നാൽ, ഞായറാഴ്ച ​മുതൽ അക്കൗണ്ടുകൾ ഉപയോഗിക്കാനാവാത്ത സാഹചര്യമുണ്ടാകില്ലെന്നും ഒരു ഉപഭോക്​താവും ഇത്​ അംഗീകരിക്കണമെന്ന്​ നിർബന്ധിക്കുന്നില്ലെന്നും നേരത്തെ വാട്​സാപ്​ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

തുടക്കത്തിൽ, ഓഡിയോ, വിഡിയോ മോഡുകളിൽ ആരെങ്കിലും വിളിച്ചാൽ എടുക്കാനാകും. ഇത്​ മിസ്​ഡ്​ കോൾ ആയാൽ തിരിച്ചുവിളിക്കാം. സന്ദേശങ്ങൾ വായിക്കാനുമാകും. പക്ഷേ, അയക്കാനാകണമെന്നില്ല. ആഴ്ചകൾ പിന്നിടുന്നതോടെ ഈ സേവനങ്ങളും കമ്പനി നിർത്തും. നയം അംഗീകരിക്കുന്നവർക്കാക​ട്ടെ, നിലവിലെ എല്ലാ സൗകര്യങ്ങളും സേവനങ്ങളും തുടരും.

2014ൽ വാട്​സാപ്​ ഫേസ്​ബുക്കിന്‍റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങൾ ഫേസ്​ബുക്കുമായി കൈമാറുമെന്ന്​ അറിയിച്ചിരുന്നു. ചില വിവരങ്ങൾ അന്നുമുതൽ കമ്പനി കൈമാറുന്നുമുണ്ട്​. പുതിയ നയത്തോടെ അത്​ കൂടുമെന്ന്​ മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppNew Privacy Policy
News Summary - WhatsApp's New Privacy Policy: Should You Accept It?
Next Story