ഒരു ദിസം കൊണ്ട് മൂന്നു ലക്ഷം ആപ്പിൾ ജീവനക്കാരെ ലിങ്ക്ഡ്ഇൻ നീക്കിയതിന് കാരണമെന്ത്?
text_fieldsവാഷിങ്ടൺ: 24 മണിക്കൂറിനുള്ളിൽ മൂന്നു ലക്ഷം ആപ്പിൾ ജീവനക്കാരുടെ അക്കൗണ്ടുകൾ നീക്കി ലിങ്ക്ഡ്ഇൻ.പ്ലാറ്റ്‌ഫോമിലെ വ്യാജ, സ്‌പാം അക്കൗണ്ടുകൾക്കെതിരെ ലിങ്ക്ഡ്ഇൻ നടത്തിയ പരിശോധനയുടെ ഫലമായിട്ടായിരുന്നു ഇത്. ആറ് ലക്ഷത്തിലധികം വ്യാജ പ്രൊഫൈലുകൾ ലിങ്ക്ഡ്ഇൻ കണ്ടെത്തുകയും അവയിൽ പകുതിയും 24 മണിക്കൂറിനുള്ളിൽ കമ്പനി നീക്കുകയുമായിരുന്നു .
വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാൻ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ഓൺലൈനിൽ എത്തുന്നതിന് മുമ്പ് നിർത്താനുള്ള സംവിധാനങ്ങൾ ചെയ്യുന്നുണ്ടെന്നും ലിങ്ക്ഡ്ഇൻ വക്താവ് ഗ്രെഗ് സ്നാപ്പർ പറഞ്ഞു.
ഏകദേശം 96% വ്യാജ അക്കൗണ്ടുകളും 99.1% സ്‌പാമും തടഞ്ഞതായും അദ്ദേഹമറിയിച്ചു.
ആപ്പിളിനായി പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളുടെ എണ്ണം ഒക്ടോബർ 10-ന് ഏകദേശം 50 ശതമാനമായി കുറഞ്ഞു. ലിങ്ക്ഡ്ഇനിൽ വർധിച്ചുവരുന്ന ആപ്പിൾ, ആമസോൺ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് ഡെവലപ്പർ ജയ് ഫിൻഹോയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. വൻകിട സ്ഥാപനങ്ങളുടെ ദൈനംദിന ജീവനക്കാരുടെ എണ്ണം നിരീക്ഷിക്കുന്ന വ്യക്തിയാണ് ജയ് ഫിൻ. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിന് വേണ്ടി പലപ്പോഴും തെറ്റായ പ്രൊഫൈലുകൾ ലിങ്ക്ഡിനിൽ നിർമ്മിക്കപ്പെടുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.