Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightആൻഡ്രോയിഡ്​ ആപുകളും...

ആൻഡ്രോയിഡ്​ ആപുകളും വിൻഡോസിലേക്ക്​; വി​ൻഡോസ്​ 11 അവതരിപ്പിച്ചു

text_fields
bookmark_border
ആൻഡ്രോയിഡ്​ ആപുകളും വിൻഡോസിലേക്ക്​; വി​ൻഡോസ്​ 11 അവതരിപ്പിച്ചു
cancel

കാലിഫോർണിയ: വി​ൻഡോസ്​ ഓപ്പറേറ്റിങ്​ സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ പതിപ്പ്​ അവതരിപ്പിച്ച്​ മൈക്രോസോഫ്​റ്റ്​. വെർച്വലായി നടന്ന ചടങ്ങിൽ സി.ഇ.ഒ സത്യ നദാലെയാണ്​ പുതിയ പതിപ്പ്​ പുറത്തിറക്കിയത്​. സ്റ്റാർട്ട്​ മെനു, ടാസ്​ക്​ ബാർ, വിഡ്​ജെറ്റുകൾ എന്നിവയിലെ മാറ്റങ്ങളാണ്​ പ്രധാന സവിശേഷത. ഇനി മുതൽ ഡെവലപ്പർ ആപുകളും വിഡ്​ജെറ്റിന്‍റെ ഭാഗമായി എത്തും.

ടച്ച്​ മോഡുള്ള ലാപ്​ടോപ്പുകൾക്ക്​ കൂടുതൽ ഇണങ്ങുന്ന രീതിയിൽ ഓപ്പറേറ്റിങ്​ സിസ്റ്റത്തെ കമ്പനി പരിഷ്​കരിച്ചിട്ടുണ്ട്​. മൈക്രോസോഫ്​റ്റ്​ സ്​റ്റോർ വഴി ആൻഡ്രോയിഡ്​ ആപുകളും ഇനി വിൻഡോസിന്‍റെ ഭാഗമായി എത്തും. ടിക്​ ടോക്​ പോലുള്ള ആപുകൾ ഇനി വിൻഡോസ്​ സ്​റ്റോറിൽ ലഭിക്കും. മാക്​ പോലുള്ള വ്യത്യസ്​ത ഡിവൈസുകൾ ഉപയോഗിക്കുന്നവരുമായും വിഡിയോ കോൾ സാധ്യമാക്കുന്ന ഫീച്ചറും വിൻഡോസ്​ 11ന്‍റെ ഭാഗമായി എത്തും.

വിൻഡോസ്​ 10 ഉപയോഗിക്കുന്ന എല്ലാവർക്കും 11ന്‍റെ അപ്​ഡേഷൻ സൗജന്യമായി നൽകുമെന്നും സത്യ നദാലെ വ്യക്​തമാക്കിയിട്ടുണ്ട്​. ഈ വർഷം അവസാന​ത്തോടെ ഉപയോക്​താകൾക്ക്​ ഓപ്പറേറ്റിങ്​ സിസ്റ്റം ലഭ്യമാവുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftWindows 11
News Summary - Windows 11 Now Official, Brings Fresh Interface, Centrally-Placed Start Menu
Next Story