വാട്സാപ്പ് സ്വകാര്യത നയം ഒരു മാസത്തിനകം നിങ്ങളുടെ മൊബൈൽ ഫോണിലും; അറിഞ്ഞിരിക്കേണ്ടതെല്ലാം
text_fieldsന്യൂഡൽഹി: അടുത്തിടെയായി ഓൺലൈനിൽ ഏറ്റവും കൂടുതൽ ചർച്ച തുടരുന്ന വിഷയങ്ങളിലൊന്നാണ് സമൂഹ മാധ്യമമായ വാട്സാപ്പിന്റെ പുതിയ സ്വകാര്യത നയം. എല്ലാ സ്വകാര്യതകളും പങ്കുവെച്ച് നമ്മെ തന്നെ വിപണിയിൽ വിറ്റഴിക്കുന്നതാണ് പുതിയ നയമെന്ന് പ്രചരിക്കപ്പെട്ടതോടെ ഈ സമൂഹ മാധ്യമത്തെ തന്നെ ഒഴിവാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. അതുവരെയും ചിത്രത്തിലില്ലാതിരുന്ന മെസ്സേജിങ് ആപ്പുകൾ പലതും അതിവേഗമാണ് വാട്സാപ്പിന്റെ പകരക്കാരൻ എന്ന ലാബലിൽ േലാകമെങ്ങും ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകളിലേക്ക് കുടിയേറിയത്. മേയ് 15 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നിരിക്കെ അവ മുന്നേട്ടുവെക്കുന്ന പ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതുതന്നെ.
വിവര കൈമാറ്റം തന്നെ വിഷയം
ഏറ്റവും പ്രധാനമായത് വാട്സാപ്പ് വഴി നാം കൈമാറുന്ന ആശയങ്ങൾ മേയ് 15 നു ശേഷം മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെക്കപ്പെടുമെന്നതാണ്. സാധാരണ വാട്സാപ്പ് അക്കൗണ്ടുകളല്ല, ബിസിനസ് അക്കൗണ്ടുകളിലെ വിവരങ്ങൾ മാത്രമേ കൈമാറൂവെന്ന് കമ്പനി വിശദീകരണം ഇറക്കിയിട്ടുണ്ട്. െമാബൈൽ നമ്പറുകൾ, സേവന വിവരങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ, െഎ.പി അഡ്രസ് തുടങ്ങി ഇടപാടുകൾ വരെ അങ്ങനെ ഫേസ്ബുക്കിന് സ്വന്തമെന്നു സാരം.
സ്വകാര്യ സന്ദേശങ്ങൾ ഇരുവിഭാഗത്തിനും മാത്രം ലഭ്യമാകും വിധം സുരക്ഷിതമായി സൂക്ഷിക്കുമെന്നും അത് പുതിയ നയം പ്രാബല്യത്തിലായാലും തുടരുമെന്നുമാണ് കമ്പനി വാഗ്ദാനം.
ഫെബ്രുവരി എട്ടു മുതൽ അടിച്ചേൽപിക്കാനായിരുന്നു വാട്സാപ്പിന്റെ നേരത്തെയുള്ള തീരുമാനം. അന്ത്യശാസനം നൽകുംപോലുള്ള മുന്നറിയിപ്പും നയരേഖയിലെ കൃത്യതയില്ലായ്മയും വിഷയമായതോടെ മേയ് 15ലേക്ക് ദീർഘിപ്പിച്ചു. ഈ അവധി വരെ പുതിയ നയം പാലിക്കാൻ സമയം അനുവദിക്കും.
മേയ് 15നകം അംഗീകരിച്ചില്ലെങ്കിലോ?
മേയ് 15നുള്ളിൽ പുതിയ സ്വകാര്യത നയം അംഗീകരിച്ചിരിക്കണമെന്ന തിട്ടൂരം പാലിച്ചില്ലെങ്കിലും തുടർന്നും ഭാഗികമായി വാട്സാപ്പ് ഉപയോഗിക്കാനാകും. 120 ദിവസത്തേക്ക് കൂടി മാത്രം. ഈ സമയത്തു പക്ഷേ, കോളുകളും അറിയിപ്പുകളും സ്വീകരിക്കാൻ മാത്രമേ സാധ്യമാകൂ. വാട്സാപ് വഴിയുള്ള മെസ്സേജുകൾ വായിക്കാനോ അയക്കാനോ കഴിയില്ല.
120 ദിവസം കഴിഞ്ഞും പുതിയ നയത്തിന്‍റെ ഭാഗമായില്ലെങ്കിൽ പിന്നെ വാട്സാപ്പ് അക്കൗണ്ട് കമ്പനി നേരിട്ട് ഒഴിവാക്കും. പഴയ വാട്സാപ്പ് ചാറ്റുകളും ഗ്രൂപുകളും പിന്നെ നിലനിൽക്കില്ല. അതേ നമ്പറിൽ പിന്നെ തുടരണമെങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങണം, അതും പക്ഷേ നയം പൂർണമായി അംഗീകരിച്ച്.
നിലവിൽ പുതിയ നയം നടപ്പാക്കുന്ന തീയതി ൈവകിപ്പിക്കാൻ സാധ്യത തീരെ കുറവാണ്. വിവര കൈമാറ്റം സർക്കാറുകൾ നിരന്തരമായി ആവശ്യപ്പെടുന്ന വിഷയമായതിനാൽ പ്രത്യേകിച്ചും. ഫേസ്ബുക്കിന് ലഭിക്കുന്ന വിവരം സ്വാഭാവികമായും മറ്റുള്ളവരിലും എത്തും.
വിവര കൈമാറ്റത്തിന് കൈ കൊടുക്കണോ?
സാധാരണ അക്കൗണ്ടുകളെ സംബന്ധിച്ചിടത്തോളം അതത്ര വിഷയമാകണമെന്നില്ല. കാരണം, നിങ്ങളുടെ വിവരങ്ങൾ പങ്കുവെക്കപ്പെടുന്നില്ല. പക്ഷേ, ഫേസ്ബുക്കിൽ നാം നൽകുന്ന വിവരങ്ങൾ നോക്കി പരസ്യം ലഭിക്കുന്നത് നമുക്കറിയാം. സമാനമായ കാര്യങ്ങളും അതിലേറെ അപകടകരമായതും തുടർച്ചയായി സംഭവിക്കാം. ഒരിക്കൽ നയം അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ ഇനി വേണ്ടെന്നുവെക്കാനാകില്ലെന്നുറപ്പ്. അതിനാൽ കാത്തിരുന്ന് കാണുകയോ സ്വകാര്യ അക്കൗണ്ടെങ്കിൽ അംഗീകരിക്കുകയോ ആകാം ഉചിതം.
ഇന്ത്യയിൽ നിലവിൽ 53 കോടി വാട്സാപ്പ് ഉപയോക്താക്കളുടെണ്ടന്നാണ് കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക്. എന്നുവെച്ചാൽ, രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.