ഒരാഴ്ചകൊണ്ട് ബി.ജി.എം.ഐ ഡൗൺലോഡ് മൂന്ന് കോടി കടന്നു; ഇന്ത്യയോട് നന്ദി പറഞ്ഞ് കൊറിയൻ കമ്പനി
text_fieldsചൈനയുമായുള്ള അതിർത്തി പ്രശ്നത്തിന് പിന്നാലെ രാജ്യത്ത് നിന്നും നിരോധിക്കപ്പെട്ട പബ്ജി മൊബൈൽ, 'ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ (ബി.ജി.എം.െഎ)' എന്ന പേരിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ട് അധിക കാലമായിട്ടില്ല. നേരത്തെ ടെൻസെൻറ് ഗെയിംസ് എന്ന ചൈനയിലെ കമ്പനിയുടെ കീഴിലായിരുന്ന പബ്ജിയെ ഇപ്പോൾ ചൈനീസ് വേരുകൾ പിഴുതെറിഞ്ഞ് കൊറിയൻ കമ്പനിയായ ക്രാഫ്റ്റണാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
പ്ലേസ്റ്റോറുകളിൽ വന്നശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ 34 മില്യൺ ആൾക്കാരാണ് 'ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ' ഡൗൺലോഡ് ചെയ്തത്. ആഴ്ച്ചകൾ കൊണ്ട് ഗൂഗ്ൾ പ്ലേ സ്റ്റോറിൽ സൗജന്യ ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്.ഇതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് പബ്ജിയുടെ നിർമാതാക്കളായ ക്രാഫ്‌റ്റോൺ കമ്പനി രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ രസകരമായ കാര്യങ്ങൾ പബ്ജിയിൽ ഉൾക്കൊള്ളിക്കുമെന്നും അവർ അറിയിച്ചു.
അതേസമയം ഒരു ദിവസം ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച ഗെയിം എന്ന റെക്കോർഡ് കൂടി ബി.ജി.എം.െഎ സ്വന്തമാക്കിയിട്ടുണ്ട്. 16 മില്യൺ ആൾക്കാരാണ് കഴിഞ്ഞ ദിവസം പബ്ജിയിൽ സജീവമായി ഉണ്ടായിരുന്നത്. അതിൽ 2.4 മില്യൺ പേർ തുടർച്ചയായി പബ്ജി ഉപയോഗിച്ചിരുന്നവരാണ്. ഇന്ത്യയിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കാനായി ഓൺലൈൻ ഗെയിം ടൂർണമെൻറുകൾ സംഘടിപ്പിക്കാനും ക്രാഫ്‌റ്റോൺ പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.