വേൾഡ് കപ്പും ക്വീൻ എലിസബത്തുമെല്ലാം പിന്നിൽ; 2022ൽ ഗൂഗിളിൽ ഏറ്റവും തിരഞ്ഞ വാക്ക് ഇതാണ്
text_fields2022ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളുടെ പട്ടിക പുറത്തുവിട്ട് ഗൂഗിൾ. ആദ്യ പത്തിൽ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട നാല് വാക്കുകളാണ് ഇടം പിടിച്ചത്. യുക്രെയ്ൻ, ക്വീൻ എലിസബത്ത്, വേൾഡ് കപ്പ് എന്നിവയെല്ലാം ആദ്യ പത്തിൽ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് 'വേഡ്ൽ' (Wordle) എന്ന പദമാണെന്ന് ഗൂഗിളിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ പേർ ഈ വാക്ക് തിരഞ്ഞത്.
ഓരോ ദിവസവും അഞ്ചക്ഷരമുള്ള ഒരു വാക്ക് ഊഹിച്ച് കണ്ടെത്തുന്ന ഗെയിമാണ് വേഡ്ല്‍. നിലവിൽ ന്യൂയോര്‍ക്ക് ടൈംസിന്റെ ഉടമസ്ഥതയിലാണ് ഇത്. കഴിഞ്ഞ വര്‍ഷം ബ്രൂക്ക്‍ലിനിലെ സോഫ്റ്റ്വെയര് എന്‍ജിനീയറായ ജോഷ് വാഡില്‍ ആണ് തന്റെ പങ്കാളിയായ പലക് ഷാക്ക് വേണ്ടി വേഡ്ല്‍ ഗെയിം അവതരിപ്പിച്ചത്. പിന്നീട് കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന വാട്സ് ഗ്രൂപ്പിലും അവതരിപ്പിച്ചു. ഇത് ഹിറ്റായതോടെ 2021 ഒക്ടോബറിലാണ് ആഗോള തലത്തിൽ അവതരിപ്പിച്ചത്. വളരെപ്പെട്ടെന്ന് തന്നെ ലളിതമായ ഈ ഗെയിമിന് ലോകംമുഴുവന്‍ ആരാധകരുണ്ടായി. ഇതോടെ വന്‍തുക നല്‍കി ന്യൂയോര്‍ക്ക് ടൈംസ് വേഡ്ല്‍ ഏറ്റെടുക്കുകയായിരുന്നു.
ആദ്യ പത്തിൽ ഇടം നേടിയ വാക്കുകൾ:
1. Wordle
2.India vs England (ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരം)
3. Ukraine
4. Queen Elizabeth
5. Ind vs SA
6. World Cup
7. India vs West Indies
8. iPhone 14
9. Jeffrey Dahmer
10. Indian Premier League
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.