'ലോക ഇമോജി ദിന സമ്മാനം'; മെസ്സൻജറിൽ ശബ്ദമുണ്ടാക്കുന്ന 'സൗണ്ട്മോജി' അവതരിപ്പിച്ച് ഫേസ്ബുക്ക്
text_fieldsവാട്സ്ആപ്പും ടെലിഗ്രാമും ഫേസ്ബുക്ക് മെസ്സൻജറും പോലുള്ള മെസ്സേജിങ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഇമോജികൾ ഇല്ലാത്ത ചാറ്റിങ്ങിനെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ... വാക്കുകൾ കൊണ്ട് പറഞ്ഞ് മനസിലാക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഒറ്റക്ലിക്കിൽ അവതരിപ്പിക്കാൻ നമ്മെ സഹായിക്കുന്നത് ഇമോജികൾ തന്നെയാണ്. ലോക ഇമോജി ദിനമാണ് ഇന്ന്. ചാറ്റിങ് ലോകത്തുള്ളവർക്ക് ഇൗ ദിനം ഏറ്റവും പ്രധാനപ്പെട്ടതാണ്.
തങ്ങളുടെ മെസ്സൻജർ ആപ്പിൽ ഇതുവരെ 2.4 ബില്യൺ ഇമോജികൾ യൂസർമാർ പരസ്പരം അയച്ചതായി ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ലോക ഇമോജി ഡേയുടെ ഭാഗമായി അവർ പുതിയ 'സൗണ്ട്മോജി' അവതരിപ്പിച്ചിരിക്കുകയാണ്. സാധാരണ ഇമോജികളും ചലിക്കുന്ന ഇമോജികളും മാത്രം കണ്ട് പരിചയിച്ച യൂസർമാർക്കായി ശബ്ദമുണ്ടാക്കുന്ന ഇമോജികളുമായാണ് ഫേസ്ബുക്ക് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് തന്നെയാണ് സൗണ്ട്മോജി എന്ന് വിളിക്കപ്പെടുന്ന പുതിയതരം ഇമോജികൾ മെസ്സൻജറിൽ റിലീസ് ചെയ്തത്. കൈയ്യടിയുടെയും ഡ്രം റോളിെൻറയും പാറ്റകളുടെയും ശബ്ദമുള്ള സൗണ്ട്മോജികളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അതുപോലെ നെറ്റ്ഫ്ലിക്സിലെയും മറ്റും സീരീസിലെയും സിനിമകളിലെയും കഥാപാത്രങ്ങളുടെ സൗണ്ട്മോജികളുമുണ്ട്.
ഇനി സൗണ്ട്മോജികൾ പരീക്ഷിക്കാൻ താൽപര്യമുള്ളവർ എത്രയും പെട്ടന്ന് തന്നെ മെസ്സൻജറിലേക്ക് വിേട്ടാളൂ. അതിലുള്ള ഏതെങ്കിലും ചാറ്റ് ബോക്സ് തുറന്ന് ഇമോജികൾക്കായുള്ള എക്സ്പ്രസഷൻസ് മെനുവിൽ ക്ലിക്ക് ചെയ്യുക. അതിലുള്ള ലൗഡസ്പീക്കർ െഎക്കണ്ണിൽ ക്ലിക്ക് ചെയ്താൽ സൗണ്ട്മോജികളുടെ ശേഖരം കാണാൻ സാധിക്കും. വൈകാതെ തന്നെ കൂടുതൽ സൗണ്ട്മോജികൾ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ഫേസ്ബുക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.