ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലുകൾ ഇവ; ആദ്യ 10ൽ ഇന്ത്യയിൽ നിന്ന് മൂന്നെണ്ണം
text_fieldsയൂട്യൂബ് ചാനലുകൾ ഇന്ന് സർവസാധാരണമാണ്. സാധാരണക്കാർ മുതൽ സെലബ്രിറ്റികൾ വരെ ഇന്ന് ലോകത്തോട് സംവദിക്കാൻ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നു. വൻകിട ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും യൂട്യൂബ് ചാനലുകളുണ്ട്. ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയടുത്ത് യൂട്യൂബ് ചാനൽ തുടങ്ങിയത് ശ്രദ്ധേയമായിരുന്നു.
11.4 കോടി യൂട്യൂബ് ചാനലുകൾ ലോകത്താകെയായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയിലൂടെ ലക്ഷക്കണക്കിന് വിഡിയോ കണ്ടന്‍റുകളാണ് ദിനംപ്രതി സൃഷ്ടിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള 10 യൂട്യൂബ് ചാനലുകൾ ഏതൊക്കെയാണെന്ന് നോക്കാം.
നമ്പർ | ചാനലിന്റെ പേര് | വരിക്കാരുടെ എണ്ണം | രാജ്യം |
1 | മിസ്റ്റർ ബീസ്റ്റ് (MrBeast) | 31.3 കോടി | യു.എസ് |
2 | ടി-സിരീസ് (T-Series) | 27.2 കോടി | ഇന്ത്യ |
3 | കോകോമെലൺ നഴ്സറി റൈംസ് (Cocomelon - Nursery Rhymes) | 18.1 കോടി | യു.എസ് |
4 | സോണി എന്‍റർടെയിൻമെന്‍റ് (SET India) | 17.7 കോടി | ഇന്ത്യ |
5 | കിഡ്സ് ഡയാന ഷോ (Kids Diana Show) | 12.5 കോടി | യു.എസ്/യുക്രെയ്ൻ |
6 | വ്ലാഡ് ആൻഡ് നിക്കി (Vlad and Niki) | 12.3 കോടി | റഷ്യ/യു.എസ് |
7 | ലൈക് നാസ്ത്യ (Like Nastya) | 11.9 കോടി | റഷ്യ/യു.എസ് |
8 | പ്യൂഡൈപൈ (PewDiePie) | 11.1 കോടി | സ്വീഡൻ |
9 | സീ മ്യൂസിക് (Zee Music) | 11 കോടി | ഇന്ത്യ |
10 | ഡബ്ല്യു.ഡബ്ല്യു.ഇ (WWE) | 10.4 കോടി | യു.എസ് |
11ാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നുള്ള ഗോൾഡ്മൈൻസ് എന്ന ചാനലാണ് (9.9 കോടി വരിക്കാർ). ഹിന്ദി ചാനലായ ചുചു ടിവി 9.27 കോടി വരിക്കാരുമായി 14ാം സ്ഥാനത്തും സീ ടിവി 8.34 കോടി വരിക്കാരുമായി 16ാം സ്ഥാനത്തുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.