എക്‌സിൽ ഇനി ജോബ് റിക്രൂട്ട്മെന്‍റ് ഫീച്ചറും: പുതിയ ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്
text_fieldsടെക് ഭീമനും ടെസ്ലയുടെ സ്ഥാപകനുമായ എലോൺ മസ്ക് എക്‌സിൽ (മുൻപ് ട്വിറ്റർ) പുതിയ ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ അവതരിപ്പിച്ചു. വെരിഫൈഡ് സ്ഥാപനങ്ങൾക്കാണ് എക്സിലൂടെ ഉദ്യോഗാർഥികളെ കണ്ടെത്താനാവുക. നിലവിൽ 'X Hiring Beta' വേർഷനാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. തൊഴിൽ നേടാൻ ജോബ് റിക്രൂട്ട്മെന്‍റ് വെബ്സൈറ്റുകളെയും ആപ്പുകളെയുമായിരുന്നു നിലവിൽ ആശ്രയിച്ചിരുന്നതെങ്കിൽ അതെ ഫീച്ചർ ഇനി എക്‌സിലും ലഭ്യമാകും. വെരിഫിക്കേഷൻ, ഓതെന്‍റിസിറ്റി മുതലായ എക്സിന്‍റെ പോളിസികളുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്കായിരിക്കും എക്സ് വഴി റിക്രൂട്ട്മെന്റ് നടത്താൻ അവസരം ഒരുങ്ങുന്നത്.
വെരിഫിക്കേഷൻ ചെയ്യുന്നതിലൂടെ ഇനി ഏതു സ്ഥാപനങ്ങൾക്കും എക്സ് ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ ലഭ്യമാകും. നിലവിൽ സോഷ്യൽ മീഡിയ കയ്യടക്കിയ എക്സ് പ്രൊഫഷണൽ നെറ്റ്വർക്കിംഗ് മേഖലയിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ലിങ്ക്ഡ്ഇൻ, നൗകരി, ഇൻഡീഡ് മുതലായ ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾക്ക് വെല്ലുവിളിയാകും മസ്കിന്‍റെ പുതിയ നീക്കം.
X Hiring Betaയിലുള്ള സ്ഥാപനങ്ങൾക്ക് ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ കണ്ടെത്താൻ സാധിക്കുമെന്ന് കമ്പനി ഉറപ്പ് പറയുന്നു. തികച്ചും സൗജന്യമായ ഈ ഫീച്ചർ നേടിയെടുക്കാൻ വെരിഫിക്കേഷന് വേണ്ടി ധാരാളം അപേക്ഷകളാണ് എക്‌സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ട്വിറ്ററിനെ മസ്‌ക് സ്വന്തമാക്കിയതും ട്വിറ്റർ എന്ന പേരിലും ലോഗോയിലും മാറ്റം വരുത്തിയതും ടെക് ലോകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരുന്നത്. ഇനിയും ഒട്ടേറെ ഫീച്ചറുകൾ എക്സ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.