ഫോൺ വിൽപനയിൽ ആപ്പിളിനെ മറികടന്ന് ഷവോമി
text_fieldsലണ്ടൻ: ഫോൺ വിൽപനയിൽ ആപ്പിളിനെ മറികടന്ന് ഷവോമി. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിലെ ഫോണുകളുടെ ഷിപ്പ്മെന്റിലാണ് ഷവോമി ആപ്പിളിനെ മറികടന്നത്. റേറ്റിങ് ഏജൻസിയായ കനാലിസാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.17 ശതമാനമാണ് ആഗോള വിപണിയിലെ ഷവോമിയുടെ വിപണി വിഹിതം. 19 ശതമാനം വിഹിതമുള്ള സാംസങ് മാത്രമാണ് ഷവോമിക്ക് മുന്നിലുള്ളത്.
14 ശതമാനം വിപണി വിഹിതത്തോടെ ആപ്പിളാണ് മൂന്നാം സ്ഥാനത്ത്. ചൈനീസ് കമ്പനികളായ ഒപ്പോ, വിവോ എന്നിവയാണ് നാലുംഅഞ്ചും സ്ഥാനങ്ങളിൽ. യു.എസ് ഉൾപ്പടെയുള്ള വിപണികളിൽ വിലക്ക് വരികയും ഗൂഗ്ളുമായുണ്ടായ പ്രശ്നങ്ങളും മൂലം വാവേയ്ക്ക് ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിക്കാനായില്ല.
കുറഞ്ഞ വിലക്ക് പ്രീമിയം ഫീച്ചറുകൾ നൽകിയാണ് ഷവോമി വിപണിയിൽ മേധാവിത്വം നേടിയത്. പുതിയ സീരിസ് ഫോണുകൾ പുറത്തിറക്കാത്തത് ആപ്പിളിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.