സ്മാർട്ട്ഫോൺ വിപണിയിൽ രാജാവായി; അടുത്ത ഉന്നം ടെസ്ല, രണ്ടും കൽപ്പിച്ച് ഷവോമി
text_fieldsസ്മാര്‍ട്ഫോൺ വിൽപ്പനയിൽ ആപ്പിളിനെയും സാംസങ്ങിനെയും മറികടന്ന് ലോകത്തെ തന്നെ നമ്പർ വണ്ണായി മാറിയിരിക്കുകയാണ് ചൈനീസ് ടെക് ഭീമനായ ഷവോമി. സാംസങ്ങും ആപ്പിളും അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലൂടെ സ്വന്തമാക്കിയ സിംഹാസനത്തിൽ ഷവോമി ഇരിക്കുന്നത്, ബജറ്റ് ഫോണുകൾ വിറ്റുകൊണ്ടാണ് എന്നതാണ് ശ്രദ്ധേയം.
എന്നാലിപ്പോൾ, ഇലക്ട്രിക് വാഹന നിര്‍മാണത്തിലും ശക്തമായ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് ഷവോമി. സ്മാർട്ട്ഫോൺ വിപണിയിലെ കിരീടംവെക്കാത്ത രാജാവായതിന് പിന്നാലെ ചൈനീസ് ഭീമൻ അടുത്തതായി ലക്ഷ്യമിടുന്നത് ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയെ ആണ്.
വൈദ്യുക കാർ നിർമാണ രംഘത്തേക്കുള്ള കടന്നുവരവിെൻറ ഭാഗമായി ഷവോമി ആദ്യഘട്ടത്തിൽ ഇറക്കിയത് 77.37 ദശലക്ഷം ഡോളറും. അത്രയും തുക മുടക്കി 'ഡീപ്മോഷൻ' എന്ന ഓട്ടോണമസ് ഡ്രൈവിങ് സ്റ്റാർട്ട്അപ്പിനെയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. അത് വികസിപ്പിച്ച് ഇലോൺ മസ്കിെൻറ ടെസ്‌ലയെ വെല്ലുന്ന കാറുകൾ നിർമിക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. വില കുറഞ്ഞ ഗാഡ്ജെറ്റുകൾ വിറ്റ് വിപണി പിടിച്ച ചൈനീസ് ഭീമൻ കാറുകളുടെ കാര്യത്തിലും തങ്ങളുടെ പാരമ്പര്യ രീതി പിന്തുടർന്നേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.