ലാസ്റ്റ് സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
text_fieldsവാട്സ്ആപ്പിൽ ഒരാൾ അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയവും അയാളുടെ ഓണ്‍ലൈൻ സാന്നിധ്യവും സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ് ലാസ്റ്റ് സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയായിട്ടാണ് അത് ദൃശ്യമാകുന്നത്. എന്നാൽ, ലാസ്റ്റ് സീൻ സേവനം താൽപര്യമില്ലാത്തവർ ഏറെയുണ്ട്. അവർക്കായി അത് അപ്രത്യക്ഷമാക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ നൽകിയിരുന്നു.
എന്നാൽ, 'ലാസ്റ്റ് സീൻ സ്റ്റാറ്റസ്' മറച്ചുവെക്കാനായി വാട്സ്ആപ്പ് ആദ്യം നൽകിയ സൗകര്യത്തിന് ചില പോരായ്മകളുണ്ടായിരുന്നു. കോൺടാക്ടിലുള്ള മുഴുവൻ ആളുകൾക്കും ലാസ്റ്റ് സീൻ സ്റ്റാറ്റസ് കാണാൻ സാധിക്കില്ല എന്നതായിരുന്നു അതിെൻറ പ്രശ്നം. എന്നാൽ, അതിന് പരിഹാരവുമായി വാട്സ്ആപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ പ്രത്യേക കോൺടാക്ടുകളിൽ നിന്ന് മാത്രമായി ലാസ്റ്റ് സീൻ സ്റ്റാറ്റസും പ്രൊഫൈൽ ചിത്രവും യൂസർമാർക്ക് മറച്ചുവെക്കാം.
പ്രൈവസി സെറ്റിങ്സിലെ ലാസ്റ്റ് സീൻ ഓപ്ഷനിൽ പോയാൽ ദൃശ്യമാകുന്ന ''എവരിവൺ" "മൈ കോണ്ടാക്ട്സ്" "നോബഡി" എന്നീ പ്രൈവസി ഫീച്ചറുകൾക്കൊപ്പം പ്രത്യേക കോൺടാക്ടുകളിൽ നിന്ന് മാത്രമായി വിവരങ്ങൾ മറച്ചുവെക്കാനായി ''മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്'' എന്നൊരു പുതിയ പ്രൈവസി സവിശേഷതയും വാട്സ്ആപ്പ് ചേർത്തേക്കും. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ഇൗ പുതിയ സവിശേഷത വരും ആഴ്ച്ചകളിൽ വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ എല്ലാവരിലുമെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.