ക്ലബ്ഹൗസിൽ ജോയിൻ ചെയ്യാൻ ഇനി 'ക്ഷണം' വേണ്ട; കൂടെ പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു
text_fieldsഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസ് ഒടുവിൽ യൂസർമാർക്ക് ആപ്പിൽ ജോയിൻ ചെയ്യാനുള്ള നൂലാമാലകൾ ഒഴിവാക്കി. 16 മാസമായി ഇൻവൈറ്റ്-ഒൺലി മോഡലായി പ്രവർത്തിച്ചുവരികയായിരുന്നു ആപ്പ്. നിലവിലുള്ള അംഗങ്ങൾ ക്ഷണിച്ചാൽ മാത്രമായിരുന്നു മറ്റുള്ളവർക്ക് ക്ലബ്ഹൗസിൽ അംഗമാവാൻ സാധിച്ചിരുന്നത്. എന്നാൽ, ഇനിയങ്ങോട്ട് ജോയിൻ ചെയ്യാൻ അത്തരം ഇൻവൈറ്റുകൾ വേണ്ടിവരില്ലെന്നാണ് ആപ്പിന് പിന്നിലുള്ളവർ അറിയിച്ചിരിക്കുന്നത്. ഇനിമുതൽ നേരിട്ട് ആപ്പിൽ സൈൻ-അപ് ചെയ്ത് ഉപയോക്താക്കൾക്ക് ചർച്ചകൾ കേൾക്കാനും അതിൽ പെങ്കടുക്കാനും സാധിക്കും.
ഒരു വർഷത്തിലേറെയായി െഎ.ഒ.എസ് പ്ലാറ്റ്ഫോമിൽ മാത്രമുണ്ടായിരുന്ന ക്ലബ്ഹൗസ് ഇൗ വർഷം മെയ് 21നായിരുന്നു അവരുടെ ആൻഡ്രോയ്ഡ് പതിപ്പ് ലോഞ്ച് ചെയ്തത്. അതിന് പിന്നാലെ, ഇന്ത്യയിലടക്കം വലിയ പ്രചാരം ആപ്പിന് ലഭിച്ചു.
ക്ലബ്ഹൗസ് എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിനൊപ്പം പുതിയ സവിശേഷതകളും ഡെവലപ്പർമാർ ആപ്പിൽ ചേർത്തിട്ടുണ്ട്. ഒളിമ്പിക്സിൽ തങ്ങളുടെ രാജ്യത്തിന് പിന്തുണയറിയിക്കാനായി യൂസർമാരെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. യൂസർമാർ പിന്തുണക്കുന്ന രാജ്യത്തിെൻറ ഫ്ലാഗ് ഇമോജി അവരുടെ ബയോയിൽ ചേർക്കാൻ കഴിയുന്നതാണത്. ഏതെങ്കിലും ക്ലബ് ഹൗസ് റൂമിൽ സജീവമായിരിക്കുേമ്പാൾ യൂസറുടെ പ്രൊഫൈൽ ചിത്രത്തിൽ ഒരു ബാഡ്ജായി അത് കാണിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.