വർഷങ്ങളായുള്ള യൂസർമാരുടെ കാത്തിരിപ്പിന് വിരാമം; ഒടുവിൽ ആ ഫീച്ചർ പ്രഖ്യാപിച്ച് വാട്സ്ആപ്പ്
text_fieldsയൂസർമാർ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഫീച്ചർ ഒടുവിൽ വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോവുകയാണ്. യൂസർമാർ ഒരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് സന്ദേശങ്ങൾ, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്ആപ്പ് ചാറ്റ് ചരിത്രവും അതിലേക്ക് നീക്കാനുള്ള സംവിധാനമാണ് വരാൻ പോകുന്നത്. ഇതോടെ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് ഒാപറേറ്റിങ് സിസ്റ്റങ്ങളിൽ നിന്ന് പരസ്പരം വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററികൾ കൈമാറാൻ സാധിച്ചേക്കും.
കഴിഞ്ഞ ദിവസം നടന്ന, ഗാലക്സി അൺപാക്ക്ഡ് ഇവൻറിലാണ് 'ക്രോസ്-പ്ലാറ്റ്ഫോം ചാറ്റ് ട്രാൻസ്ഫർ' വരുന്നതിനെ കുറിച്ച് വാട്ട്‌സ്ആപ്പ് സൂചന നൽകിയത്. ഇത് തുടക്കത്തിൽ സാംസങ്ങിെൻറ ഫോൾഡബ്ൾ ഫോണുകളായ ഗാലക്സി Z ഫോൾഡ് 3, Z ഫ്ലിപ്പ് 3 എന്നിവയിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. മറ്റ് ഫോണുകളിലേക്ക് പിന്നീടായിരിക്കും അവതരിപ്പിക്കുക. സാംസങ്ങിെൻറ 'സ്മാർട്ട് സ്വിച്ച്' ടൂളിെൻറ ഭാഗമായിട്ടാണ് വാട്ട്‌സ്ആപ്പ് ചാറ്റ് മൈഗ്രേഷൻ എന്ന ഫീച്ചറും. നിങ്ങളുടെ പഴയ ഫോണിൽ നിന്ന് ഷെഡ്യൂളുകൾ, അലാറങ്ങൾ, കോൾ ലോഗുകൾ, ഫോട്ടോകൾ എന്നിവയും അതിലേറെയും ഡാറ്റകൾ കൈമാറാൻ അനുവദിക്കുന്നതാണ് 'സ്മാർട്ട് സ്വിച്ച് ടൂൾ'.
ഐഫോണിൽ നിന്ന് വാട്സ്ആപ്പ് ചാറ്റുകൾ സാംസങ് ഫോണുകളിലേക്ക് കൈമാറാനായി ഒരു ലൈറ്റ്നിങ് ടു യു.എസ്.ബി ടൈപ്പ്-സി കാബിൾ കരുതേണ്ടതുണ്ട്. അതുപയോഗിച്ച് ഇരുഫോണുകളും കണക്ട് ചെയ്യുക. നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ മൈഗ്രേറ്റ് ചെയ്യുന്നതിന് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതായും വരും. ഐഒഎസ് 10.0 -ത്തിലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിലും ആൻഡ്രോയ്ഡ് വേർഷൻ 10 -നോ അതിനുമുകളിലോ പ്രവർത്തിക്കുന്ന ഫോണുകളിലും ഈ സവിശേഷത ഉപയോഗപ്പെടുത്താവുന്നതാണ്. വാട്സ്ആപ്പിെൻറ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.