ഇനി ചിത്രങ്ങൾ ക്വാളിറ്റി ചോരാതെ അയക്കാം; വാട്സ്ആപ്പ് ഫീച്ചർ ഉടൻ
text_fieldsവാട്സ്ആപ്പിലൂടെ ചിത്രങ്ങളയക്കുന്നവർക്ക് അറിയാം, എത്രത്തോളം കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ചാണ് അവ സെൻഡ് ചെയ്യപ്പെടുന്നതെന്ന്. നമ്മൾ അപ്ലോഡ് ചെയ്യുന്ന ക്വാളിറ്റിയിലായിരിക്കില്ല, സ്വീകർത്താവിന് ചിത്രങ്ങൾ ലഭിക്കുക. എന്നാൽ, ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പോവുകയാണ് വാട്സ്ആപ്പ്.
ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങളയക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പിലെത്താൻ പോവുന്ന കാര്യം വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്.
അയയ്‌ക്കുന്ന ചിത്രങ്ങളുടെ ഗുണനിലവാരം തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്‌ഷനാണ് ബീറ്റ പതിപ്പിൽ കാണിക്കുന്നത്. അതുവഴി ചിത്രങ്ങളുടെ ക്വാളിറ്റി സെറ്റ് ചെയ്തതിന് ശേഷം ആവശ്യാനുസരണം അയക്കാൻ സാധിക്കും.
WABetaInfo പങ്കിട്ട ഒരു സ്‌ക്രീൻഷോട്ട് അനുസരിച്ച്, ഒരു ഫോട്ടോയോ വീഡിയോയോ അയയ്‌ക്കുമ്പോൾ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തിൽ ഇനി മുതൽ പുതിയൊരു ഓപ്ഷൻ ഉണ്ടായിരിക്കും. ആ ഓപ്ഷൻ ഫോട്ടോകൾ കംപ്രസ്സുചെയ്യാതെ അവയുടെ യഥാർത്ഥ നിലവാരത്തിൽ അയയ്‌ക്കാൻ നിങ്ങളെ അനുവദിക്കും. ചുവടെയുള്ള സ്ക്രീൻഷോട്ട് പരിശോധിക്കുക.
വാട്സ്ആപ്പിലൂടെ അയക്കുമ്പോൾ ചിത്രങ്ങളുടെ ക്വാളിറ്റി കുറയുമെന്ന് കണ്ട് അവ, ഡോക്യുമെന്റായും ഇ-മെയിലൂടെയും അയക്കുന്നവർക്ക് പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ എപ്പോഴാണ് മറ്റ് യൂസർമാർക്ക് ലഭിക്കുകയെന്നതിനെ കുറിച്ച് വാട്സ്ആപ്പ് സൂചനകളൊന്നും നൽകിയിട്ടില്ല. എങ്കിലും ബീറ്റ സ്റ്റേജിലുള്ള ഫീച്ചർ സമീപ ഭാവിയിൽ എല്ലാവർക്കും അപ്ഡേറ്റിലൂടെ ലഭിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.