ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എന്‍ഡ് എൻക്രിപ്ഷൻ; വാട്സ്ആപ്പിന്റെ വമ്പൻ അപ്ഡേഷനെ കുറിച്ചറിയാം
text_fieldsവാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡേറ്റക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ അപ്േഡറ്റ് വരുന്നു. വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എന്‍ഡ് എൻക്രിപ്ഷന്റെ അധിക പരിരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറാണ് ടെക് ഭീമൻമാർ കൊണ്ടുവരുന്നത്. ഐ.ഒ.എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും.
വാട്സ്ആപ്പ് ബാക്കപ്പുകൾ ക്ലൗഡിൽ സംരക്ഷിക്കാനും അനധികൃതമായി മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാനും സഹായിക്കുന്നതാണ് പുതിയ സവിശേഷത. കഴിഞ്ഞ മാസം ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഈ സുരക്ഷ ഫീച്ചറിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സൂചന നൽകിയിരുന്നു. പുതിയൊരു പോസ്റ്റിലൂടെ ഉപയോക്താക്കളുടെ വാട്സ്ആപ്പ് സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പ് നൽകുകയാണ്.
ബഗുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നതിനാൽ ആദ്യ ആഴ്ചകളിൽ ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ പതുക്കെ മാത്രമേ ലഭ്യമാകൂ. തുടർന്നുള്ള ആഴ്ചകളിൽ ഇത് വേഗത്തിലാകും.
എന്താണ് വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ
വാട്സ്ആപ്പ് സന്ദേശങ്ങൾ നിലവിൽ എൻഡ്-ടു-എന്‍ഡ് എൻക്രിപ്‌റ്റഡ് ആണ്. സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ മൂന്നാമതൊരാൾ ഇത് കാണുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാട്സ്ആപ്പിന്റെ സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കുന്നില്ല. സന്ദേശങ്ങർ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളിലാണ് സൂക്ഷിക്കുന്നത്.
ചാറ്റ് ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യുേമ്പാൾ അവ എൻക്രിപ്‌റ്റഡ് ആയിരിക്കില്ല. വ്യത്യസ്ത ആപ്പുകളിലും സേവനങ്ങളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഹാക്കിങ്ങിന് ഇരയാകാൻ സാധ്യത കൂടുതലാണ്.
ബാക്കപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓപ്ഷൻ സജീകരിക്കുന്നതോടെ മറ്റൊരാൾക്ക് നിങ്ങളുടെ ഉള്ളടക്കം കാണാൻ കഴിയില്ല. പാസ്വേഡോ 64 അക്ക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നമ്മുടെ ഡേറ്റക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും.
ഇതോടെ വാട്സ്ആപ്പ് ബാക്കപ്പുകൾ നിങ്ങൾക്ക് മാത്രമാകും കൈകാര്യം ചെയ്യാനാകുക. എൻക്രിപ്ഷൻ കീ ഉപയോഗിക്കാതെ ബാക്കപ്പ് അൺലോക്ക് ചെയ്യാൻ സാധിക്കില്ല. ലോകത്ത് മറ്റൊരു മെസേജിങ് സർവീസും ഇത്തരത്തിൽ ഒരു സൗകര്യം നൽകുന്നില്ലെന്ന് വാട്സ്ആപ്പ് അവകാശപ്പെട്ടു.
വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ എങ്ങനെ സജ്ജമാക്കാം
എൻഡ്-ടു-എന്‍ഡ് എൻക്രിപ്‌റ്റഡ് ചാറ്റ് ബാക്കപ്പിനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങളുടെ ഉപകരണത്തിലെന്ന് ഉറപ്പ് വരുത്തണം. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, വാട്ട്‌സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ് എന്നിങ്ങനെ സന്ദർശിച്ച് നിങ്ങൾക്ക് ഇത് ചെയ്യാനാകും.
ഉപയോക്താക്കൾക്ക് അവരുടെ എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റ് ചെയ്‌ത ബാക്കപ്പിനായി ഒരു പാസ്‌വേഡ് അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ സൃഷ്ടിക്കാൻ കഴിയും. വാട്ട്‌സ്ആപ്പിനോ ബാക്കപ്പ് സേവന ദാതാവിനോ ചാറ്റ് ബാക്കപ്പുകൾ വായിക്കാനോ അത് അൺലോക്കുചെയ്യുന്നതിന് ആവശ്യമായ കീ മനസിലാക്കാനോ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.