പരാജയ ഭീതിയിൽ പുടിൻ ? ടെലഗ്രാമിൽ നിന്നും നവാൽനി സ്മാർട് ആപ് നീക്കം ചെയ്യിച്ചു, യൂട്യൂബിലും സെൻസർഷിപ്പ്
text_fieldsമോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ എതിരാളിയുമായ അലക്സി നവാൽനിയുടെ അനുകൂലികൾ രൂപം നൽകിയ സ്മാർട് ആപ് ടെലിഗ്രാമും നീക്കം ചെയ്തു. ഗൂഗ്ൾ, ആപ്ൾ കമ്പനികൾ നീക്കം ചെയ്തതിനു പിന്നാലെയാണിത്. റഷ്യയിൽ വെള്ളിയാഴ്ച പാർലമെൻറ് തെരഞ്ഞെടുപ്പ് തുടങ്ങിയിരുന്നു.
പുടിനെ പിന്തുണക്കുന്ന സ്ഥാനാർഥികളെ തോൽപിക്കാൻ കഴിയുന്നവരെ കണ്ടെത്തി വോട്ടർമാരെ അറിയിക്കാനാണ് സ്മാർട് ആപ് നിർമിച്ചത്. നവാൽനിയുടെ അനുകൂലികളായ അഞ്ചുപേരാണ് ആപിനു പിന്നിൽ. ഇവർ റഷ്യക്കു പുറത്തുനിന്നാണ് ഇതു നിയന്ത്രിക്കുന്നത്. ആപ് നീക്കണമെന്ന് റഷ്യൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.ടെലഗ്രാമും കൂടി ഇല്ലാതായതോടെ ട്വിറ്റർ മാത്രമാണ് നവാൽനിയുടെ അനുയായികളുടെ ഏക പ്രതീക്ഷ.
ടെലിഗ്രാമിന് പിന്നാലെ യൂട്യൂബിനെതിരെയും അലക്സി നവാൽനിയുടെ സഖ്യകക്ഷികൾ സെൻസർഷിപ്പ് ആരോപണവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് അവരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.