Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവാക്​സിനെതിരായ...

വാക്​സിനെതിരായ പ്രചാരണങ്ങൾ ബ്ലോക്ക്​ ചെയ്യുമെന്ന്​ യുട്യൂബ്​

text_fields
bookmark_border
youtube
cancel

വാഷിങ്​ടൺ: വാക്​സിനെതിരായ പ്രചാരണങ്ങൾ ബ്ലോക്ക്​ ചെയ്യുമെന്ന്​ യുട്യൂബ്​​. വാക്​സിൻ വിട്ടുമാറാത്ത അസുഖങ്ങൾ കാരണമാവുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിന്​ പുറമേ വാക്​സിൻ നിർമാണത്തിന്​ ഉപയാഗിച്ച അസംസ്​കൃത പദാർഥങ്ങളെ കുറിച്ചും പല തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം ബ്ലോക്ക്​ ചെയ്യുമെന്ന നിർണായക അറിയിപ്പാണ് ​യുട്യൂബ്​​ നൽകിയിരിക്കുന്നത്​.

ഇതിന്​ പുറമേ വാക്​സിനെതിരായ നിലകൊളുന്ന ചില ആക്​ടിവിസ്റ്റുകളേയും യുട്യൂബ്​ ബ്ലോക്ക്​ ചെയ്യും. ഇവരുടെ ചാനലുകൾ നിരോധിച്ചുവെന്നാണ്​ വാഷിങ്​ടൺ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. വാക്​സിനെതിരായ പ്രചാരണത്തിൽ ശക്​തമായ നടപടിയുണ്ടാകുമെന്ന്​ യുട്യൂബ്​ വൈസ്​ പ്രസിഡന്‍റ്​ റോബർട്ട്​.എഫ്​.കെന്നഡി അറിയിച്ചു.

വാക്​സിനെതിരായ പ്രചാരണങ്ങൾ തടയാൻ യുട്യൂബ്​, ഫേസ്​ബുക്ക്​, ട്വിറ്റർ എന്നിവർ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ യുട്യൂബിന്‍റെ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtube
News Summary - YouTube blocks all anti-vaccine content
Next Story