യൂട്യൂബും ജിമെയിലുമടക്കം ഗൂഗ്ൾ സേവനങ്ങളുടെ പ്രവർത്തനം നിലച്ചു; പരാതിയുമായി ആയിരങ്ങൾ
text_fieldsടെക് ഭീമനായ ഗൂഗ്ളിെൻറ ജനപ്രിയ സേവനങ്ങളായ യൂട്യൂബ് ജിമെയിൽ എന്നിവയുടെ പ്രവർത്തനം നിലച്ചു. പ്രശസ്ത വെബ്സൈറ്റായ ഡൗൺ ഡിറ്റക്റ്ററിെൻറ റിപ്പോർട്ട് പ്രകാരം ഗൂഗ്ൾ സേവനങ്ങളായ ഗൂഗ്ൾ ഡ്രൈവ്, ഗൂഗ്ൾ സേർച്ച്, ഗൂഗ്ൾ പ്ലേ, മാപ്സ്, ഹാങ്ങൗട്ട്സ്, ഗൂഗ്ൾ ഡ്യുവോ, ഗൂഗ്ൾ മീറ്റ് എന്നിവയും പ്രവർത്തിക്കുന്നില്ലെന്ന് നിരവധിയാളുകൾ പരാതിപ്പെട്ടിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ യൂട്യൂബ് അടക്കമുള്ള സേവനങ്ങൾ വളരെ കുറഞ്ഞ സമയം പണിമുടക്കാറുണ്ടെങ്കിലും, ഇത്തവണ കൂടുതൽ സമയം നീണ്ടുനിന്നു.
നിലവിൽ ഇന്ത്യയിൽ മാത്രമല്ല ഇത്തരമൊരു സാഹചര്യമുള്ളത്. യൂറോപ്പിലും അമേരിക്കയിലും സമാന പ്രശ്നം നരവധിയാളുകൾ നേരിട്ടതായും ഡൗൺ ഡിറ്റക്റ്റർ റിപ്പോർട്ട് ചെയ്യുന്നു. സമൂഹ മാധ്യമങ്ങളിൽ യൂട്യൂബ് ഡൗൺ, ഗൂഗ്ൾ ഡൗൺ തുടങ്ങിയ ഹാഷ്ടാഗുകൾ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ യൂട്യൂബ്-ജിമെയിൽ എന്നിവ പ്രവർത്തിക്കുന്നില്ലെന്ന പരാതിപ്പെട്ടിരുന്നു.
#YouTubeDOWN @YouTube 2020 got youtube too! pic.twitter.com/IiVyJZgQVy
— Being_Pndu (@SarbjotSingh16) December 14, 2020
#YouTubeDOWN
— Pratham Prem (@_prathamprem_) December 14, 2020
everybody and they mama running to see if youtube is actually down or if it's just they wifi #YouTubeDOWN @YouTube pic.twitter.com/dI2t6SaM45
Ummm... @TeamYouTube? What's going on?#YouTubeDOWN pic.twitter.com/vKm5PQMcXh
— ILuvGemz (@gemz_luv) December 14, 2020
#YouTubeDOWN
— Deepak Sharma (@DeepakS23956885) December 14, 2020
What is this? #YouTubeDOWN @YouTube pic.twitter.com/6beng62vjZ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.