മൂളിക്കൊടുത്താൽ മതി പാട്ട് കണ്ടെത്തും; സംഗീത പ്രേമികൾക്കായി കിടിലൻ ഫീച്ചറുമായി യൂട്യൂബ്
text_fieldsപണ്ടെങ്ങോ കേട്ടു മറന്ന ഒരു പാട്ട്.., നാവിന്റെ തുമ്പത്തുണ്ട്, എന്നാൽ, വരികൾ ഓർമയില്ല, ചെറുതായി മൂളിക്കൊടുത്തിട്ട് പോലും ആർക്കും മനസിലാകുന്നില്ല. ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകാത്ത സംഗീത പ്രേമികൾ ചുരുക്കമായിരിക്കും. അല്ലേ...! എന്നാൽ, ഇനി പേടിക്കേണ്ട, ട്യൂൺ മൂളിക്കൊടുത്താൽ, പാട്ട് കണ്ടെത്തുന്ന പുതിയ ഫീച്ചറുമായി എത്തുകയാണ് യൂട്യൂബ്.
ആപ്പിളിന്റെ മ്യൂസിക് റെക്കഗ്നിഷൻ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമായ സവിശേഷതയാണ് യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്നത്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചർ വൈകാതെ യൂസർമാരിലേക്ക് എത്തിയേക്കും.
മൂളികൊണ്ടോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് റെക്കോഡ് ചെയ്‌തോ പാട്ട് കണ്ടെത്താൻ സാധിക്കുന്ന സാധിക്കുന്ന പുതിയ ഫീച്ചർ ഞങ്ങൾ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചുകഴിഞ്ഞു. അതേസമയം, യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ എടുത്ത ചിലർക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്.
യൂട്യൂബിലെ വോയിസ് സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾ ഉദ്ദേശിക്കുന്ന പാട്ടിന്റെ മൂന്ന് സെക്കന്റിൽ കൂടൂതൽ വരുന്ന ട്യൂൺ മൂളിയോ, പാട്ട് പാടിയോ, റെക്കോഡ് ചെയ്തോ സവിശേഷത പരീക്ഷിക്കാം. പാട്ട് കണ്ടെത്തി കഴിഞ്ഞാൽ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഓഫീഷ്യൽ മ്യൂസിക് ഉള്ളടക്കങ്ങളിലേക്കും യൂസർ ജനറേറ്റഡ് വീഡിയോകളിലേക്കും ഷോർട്സുകളിലേക്കുമൊക്കെ യൂസർമാരെ റീ ഡയറക്ട് ചെയ്യും.
അതേസമയം ഒരു ക്രിയേറ്ററിന് ഒരേ സമയം ഒന്നിലധികം വീഡിയോകൾ അപ് ലോഡ് ചെയ്യാൻ കഴിയുന്ന ഫീച്ചറും യൂട്യൂബ് പരീക്ഷിക്കുന്നുണ്ട്. ഇത് ക്രിയേറ്റേർസിന്റെ സമയം നഷ്ടം കുറക്കുകയും വ്യൂവേർസിനെ കൂടുതൽ എൻഗേജ് ആക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.