യൂട്യൂബ് വീഡിയോകളിൽ ഡിസ്ലൈക്ക് എണ്ണം ഇനി കാണാനാകില്ല
text_fieldsന്യൂഡൽഹി: വീഡിയോകളിൽ ഡിസ്ലൈക്കുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് യൂട്യൂബ്. വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമേ ഡിസ്ലൈക്കുകൾ കാണാനാകു. അതേസമയം, ഡിസ്ലൈക്ക് ബട്ടൺ സൗകര്യം കമ്പനി ഒഴിവാക്കില്ല. കാഴ്ചക്കാർക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നിലനിർത്തും.
എന്നാൽ, വീഡിയോക്ക് ലഭിക്കുന്ന ഡിസ്ലൈക്കുകളുടെ എണ്ണം കാഴ്ചക്കാർക്ക് കാണാനാകില്ല. വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കു മാത്രമായി ചുരുക്കും. ഡിസ്ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പുതിയ തീരുമാനം. വ്യക്തിപരമായ പ്രതികാരം തീർക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
ആശയപരമായും മറ്റു കാരണങ്ങളാലും ഇഷ്ടമില്ലാത്തവരുടെ വീഡിയോകളിൽ സംഘം ചേർന്ന് ആളുകൾ വ്യാപകമായി ഡിസ്ലൈക്ക് ബട്ടൺ അമർത്തുന്നത് അടുത്തിടെ വർധിച്ചിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്‍റെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ ഏതാനും ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ട് അവരുടെ വീഡിയോകളിൽ ഡിസ്ലൈക്കുകൾ കോരിചൊരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.