മാസം ഏഴ് ലക്ഷത്തിലധികം സമ്പാദിക്കാം; പുതിയ പ്രഖ്യാപനവുമായി യൂട്യൂബ്
text_fieldsയൂട്യൂബിൽ കണ്ടൻറ് ക്രിയേറ്റർമാരായിട്ടുള്ളവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗ്ൾ. ടിക്ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും വെല്ലുവിളിയുയർത്തിക്കൊണ്ട് യൂട്യൂബ് അവതരിപ്പിച്ച ഹൃസ്യ വിഡിയോ പ്ലാറ്റ്ഫോമായ ഷോർട്സിലൂടെ ഇനി ക്രിയേറ്റർമാർക്ക് ലക്ഷങ്ങളുണ്ടാക്കാം.
ഗൂഗിൾ 'യൂട്യൂബ് ഷോർട്സ് ഫണ്ടി'നത്തിൽ 100 മില്യൺ ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021-22 കാലഘട്ടങ്ങളിൽ ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന വൈറൽ വീഡിയോകൾക്കുള്ള വരുമാനമായാണ് ഇത്രയും വലിയ തുക കമ്പനി ചിലവഴിക്കുക. പ്രതിമാസംച 100 ഡോളർ മുതൽ 10,000 ഡോളർ വരെ (7.41 ലക്ഷം രൂപയോളം) ഹ്രസ്വ വിഡിയോകൾ പോസ്റ്റ് ചെയ്ത് യൂട്യൂബർമാർക്ക് സമ്പാദിക്കാം.
എല്ലാ മാസവും ഈ ഫണ്ടിൽ നിന്ന് തുക ക്ലെയിം ചെയ്യാൻ തങ്ങൾ യോഗ്യതയുള്ള ആയിരക്കണക്കിന് ക്രിയേറ്റർമാരെ സമീപിക്കും. അവരുടെ 'ഷോർട്സ് വിഡിയോകൾക്ക് ലഭിച്ച വ്യൂസും കമൻറുകളും മറ്റ് ഇൻററാക്ഷനുകളും അടിസ്ഥാനമാക്കി 100 ഡോളർ മുതൽ 10,000 ഡോളർ വരെ റിവാർഡ് നൽകുമെന്നും യൂട്യൂബ് വ്യക്തമാക്കുന്നു. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലെ ക്രിയേറ്റർമാർക്ക് മാത്രമല്ല, ഇതിൽ പെങ്കടുക്കാനുള്ള യോഗ്യത, മറിച്ച് ഏതൊരു യൂട്യൂബ് ക്രിയേറ്റർക്കും പെങ്കടുക്കാനും വരുമാനമുണ്ടാക്കാനും സാധിക്കുമെന്നും ഗൂഗ്ൾ അറിയിച്ചു.
ഇന്ത്യയെ കൂടാതെ, യുഎസ്, യുകെ, ബ്രസീൽ, ഇന്തോനേഷ്യ, ജപ്പാൻ, മെക്സിക്കോ, നൈജീരിയ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ യൂട്യൂബ് ക്രിയേറ്റർമാർക്ക് ഈ ഫണ്ടിലൂടെ പണം സമ്പാദിക്കാൻ അർഹതയുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും യൂട്യൂബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.