നോ നോച്ച്, ഫേസ് ഐഡി ഡിസ്പ്ലേക്കുള്ളിൽ..! ഐഫോൺ 13 ലോഞ്ചിന് മുമ്പേ 14-ാമെൻറ ഡിസൈൻ ലീക്കായി
text_fieldsഏറെ പ്രതീക്ഷയോടെ ഐഫോൺ 13 സീരിസ് അടുത്ത ആഴ്ച്ച ലോഞ്ച് ചെയ്യാനിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. ഐഫോൺ 12 സീരീസ് വലിയ വിജയമായതിന് പിന്നാലെ ഐഫോൺ 13ൽ എന്ത് മാറ്റമാണ് ആപ്പിൾ കൊണ്ടുവരാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം. എന്നാലിപ്പോൾ ഐഫോൺ 14ആമെൻറ ലീക്കായ ചില ചിത്രങ്ങൾ ഇൻറർനെറ്റിൽ വൈറലാവുകയാണ്.
ഫ്രൻറ് പേജ് ടെക്കിലെ പ്രമുഖ ടിപ്സ്റ്ററായ ജോൻ പ്രോസ്സറാണ് ഐഫോൺ 14-ാമെൻറ ഡിസൈൻ എന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനും ചില ചിത്രങ്ങൾ പങ്കുവെച്ചത്. ഇതുപോലെ വിവിധ ബ്രാൻഡിലുള്ള ഫോണുകളുടെ ചിത്രങ്ങൾ റിലീസിന് മുമ്പ് തന്നെ ജോൻ പ്രോസ്സർ പങ്കുവെക്കാറുണ്ട്. അതിൽ ബഹുഭൂരിപക്ഷവും ശരിയാവാറുമുണ്ട്. അതുകൊണ്ടുതന്നെ ഐഫോൺ 14-െൻറ പുതിയ ലുക്കിൽ വീണിരിക്കുകയാണ് നെറ്റിസൺസ്.
ജോൺ പ്രോസ്സറിെൻറ അഭിപ്രായത്തിൽ, ഐഫോൺ 14-െൻറ പ്രോ വകഭേദങ്ങളിൽ ഇപ്പോഴുള്ള വലിയ നോച്ച് ഒഴിവാക്കി പകരം പഞ്ച്-ഹോൾ ക്യാമറ നൽകും. എന്നാൽ, ഇക്കാരണത്താൽ അതീവ സുരക്ഷയ്ക്ക് പേരുകേട്ട ഫേസ് ഐഡി ആപ്പിൾ ഉപേക്ഷിക്കുമെന്ന് കരുതണ്ട.... കൂപ്പർട്ടീനോ ഭീമൻ അതിന് വഴികണ്ടിട്ടുണ്ടത്രേ.. ഡിസ്പ്ലേയ്ക്കുള്ളിൽ ഫേസ് ഐഡി സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള സാേങ്കതിക വിദ്യയും ആപ്പിൾ വികസിപ്പിക്കും. ഈ വർഷം തുടക്കത്തിൽ ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞ കാര്യം ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ സ്ഥിരീകരിക്കുന്നതാണ്.
കാമറ ഡിപ്പാർട്ട്മെൻറിലായിരിക്കും മറ്റൊരു വലിയ മാറ്റം. ഇപ്പോഴുള്ള ഐഫോണുകളിലെ കാമറകൾ ഉൾകൊള്ളുന്ന ചതുരാകൃതിയിലുള്ള വലിയ കാമറ ബമ്പ്, 14-ാമനിൽ ഉണ്ടായിരിക്കില്ല. അത് കൂടുതൽ കട്ടിയുള്ള രൂപത്തിലേക്ക് ഐഫോണിനെ മാറ്റിയേക്കും. അതുകൊണ്ടുതന്നെ വലിയ ബാറ്ററി ഫോണിൽ ഉൾകൊള്ളിക്കാനും ആപ്പിൾ ശ്രമിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 4ൽ ഉണ്ടായിരുന്ന റൗണ്ട് ഡിസൈനിലുള്ള വോള്യം ബട്ടണുകളും പുതിയ രൂപത്തിലുള്ള സ്പീക്കർ ഗ്രില്ലുകളും ആണ് ഡിസൈനിലെ വേറൊരു മാറ്റം. അതേസമയം, ടൈപ്-സി പോർട്ടിന് പകരം പഴയ ലൈറ്റ്നിങ് പോർട്ട് തന്നെ 14-ാം വകഭേദത്തിലും തുടരും.
അതേസമയം, ഐഫോൺ 13 അവതരിപ്പിക്കുന്ന പുതിയ ഇവന്‍റ് സെപ്റ്റംബർ 14ന് നടക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുള്ള ക്ഷണക്കത്തും കമ്പനി പുറത്തിറക്കി. ഐഫോൺ 13 സീരിസിനൊപ്പം ഐ.ഒ.എസ് 15, ആപ്പിൾ വാച്ച് എന്നിവയുടെ പുറത്തിറക്കലുമുണ്ടാവുമെന്നാണ് സൂചന.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഓൺലൈനായിട്ടാവും പരിപാടി നടക്കുക. പരിഷ്കരിച്ച ബാറ്ററിയും മാഗ്സേഫ് ചാർജറുമായിട്ടാവും ഐഫോൺ 13 എത്തുക. ഇതിനൊപ്പം സാറ്റ്ലൈറ്റ് കണ്ക്ടിവിറ്റിയുമുണ്ടാവും. സെല്ലുലാർ നെറ്റ്വർക്കില്ലെങ്കിലും കോൾ ചെയ്യാൻ സാറ്റ്ൈലറ്റ് കണ്ക്ടിവിറ്റിയിലൂടെ സാധിക്കും. എന്നാൽ, ചിപ്പ് ക്ഷാമം മൂലം ഐഫോൺ വിതരണം വൈകുമോയെന്ന് ആശങ്കയുണ്ട്. അതേസമയം അടുത്ത തലമുറ ആപ്പിൾ വാച്ചിൽ പുതിയ ഹെൽത്ത് ഫീച്ചറുകളുണ്ടാവില്ലെന്നാണ് സൂചന. ഡിസൈനിലും ചിപ്പിലുമെല്ലാമാവും ആപ്പിൾ മാറ്റം വരുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.