‘ഇന്ത്യൻ ട്രിപ്പി’ലെ ചിത്രങ്ങൾ പങ്കുവെച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ
text_fieldsഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ സിഇഒ സുന്ദർ പിച്ചൈ, തന്റെ ഇന്ത്യാ സന്ദർശനത്തിനിടെയുള്ള മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഡൽഹിയിലും ബാംഗ്ലൂരിലുമായി അദ്ദേഹം വിവിധ സംരംഭകരുമായും നേതാക്കന്മാരുമായും ഗൂഗിൾ യൂസർമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
‘‘കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ ആഴ്ച ഇന്ത്യയിൽ തിരിച്ചെത്തി! ഡൽഹിയിലും ബാംഗ്ലൂരിലും ഞാൻ കണ്ടുമുട്ടിയ സംരംഭകരും നേതാക്കന്മാരും ഗൂഗിളർമാരും വളരെ ഊർജം പകരുന്നു. ഞങ്ങളുടെ ഗൂഗിൾ ഫോർ ഇന്ത്യ ( #GoogleForIndia), വിമൻ വിൽ (#WomenWill) എന്നീ ഇവന്റുകൾ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇവിടെ നമ്മുടെ ടീമുകൾക്കൊപ്പം സമയം ചെലവഴിച്ചു, കൂടാതെ മികച്ച ഭക്ഷണവും കഴിച്ചു. - സുന്ദർ പിച്ചൈ ചിത്രങ്ങൾക്ക് അടിക്കുറിപ്പായി എഴുതി.
നടിയും രചയിതാവുമായ ട്വിങ്കിള്‍ ഖന്നയുമായിട്ടായിരുന്നു പിച്ചൈയുടെ വിമെന്‍വില്‍ (#WomenWill) സംഭാഷണം. അതിൽ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) പ്രഭാവം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എഐ മനുഷ്യര്‍ തമ്മില്‍ കൂടുതല്‍ സമത്വവും കൊണ്ടുവരുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഇക്കാര്യം തങ്ങള്‍ ഗൗരവത്തിലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ ഫോര്‍ ഇന്ത്യ സമ്മേളനത്തിലും സംസാരിച്ച പിച്ചൈ, സാങ്കേതികവിദ്യ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ചില നിയമങ്ങള്‍ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.